കോവിഡ്-19ന് ശേഷം ആശുപത്രിവിട്ട രോഗികളില്‍ മരണനിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. ആറ് ശതമാനത്തിലേറെപ്പേര്‍ ഒരു വര്‍ഷത്തിനകം മരിച്ചതായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
31 ആശുപത്രികളടങ്ങുന്ന ഗ്രൂപ്പിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. 14,431 കോവിഡ് രോഗികളുടെ ഒരു വര്‍ഷത്തെ ഫോളോ അപ്പ് രേഖകളാണ് ഇതിനായി ഐസിഎംആര്‍ പരിശോധിച്ചത്.2020 സെപ്റ്റംബര്‍ മുതല്‍ ആശുപത്രിവാസം കഴിഞ്ഞെത്തിയ രോഗികളില്‍ 17 ശതമാനം പേരിലും കോവിഡാനന്തര ലക്ഷണങ്ങള്‍ കണ്ടിരുന്നതായി പഠനം പറയുന്നു.ഡിസ്ചാര്‍ജ് ആയി ആദ്യത്തെ നാലാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തവരെ മാത്രമേ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കം, വൈറസ് മൂലം അവയവത്തിലുണ്ടാകുന്ന കേടുപാടുകള്‍, ശ്വാസകോശത്തിന്റെ ആന്തരിക പാളിയില്‍ ഉണ്ടാകുന്ന അണുബാധ എന്നിവയാണ് മരണത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.പ്രധാനമായും ക്ഷീണം ശ്വാസതടസം, മാനസിക ബുദ്ധിമുട്ടുകള്‍, ഓര്‍മക്കുറവ് പോലുള്ള ലക്ഷണങ്ങളാണ് പ്രകടമായിരുന്നത്.
കോവിഡാനന്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായ രോഗികളില്‍ ഒരു വര്‍ഷത്തെ കാലയളവില്‍ മരിച്ചതില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നും പഠനം കണ്ടെത്തി. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതല്‍. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരില്‍ മരണനിരക്ക് കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കം, വൈറസ് മൂലം അവയവത്തിലുണ്ടാകുന്ന കേടുപാടുകള്‍, ശ്വാസകോശത്തിന്റെ ആന്തരിക പാളിയില്‍ ഉണ്ടാകുന്ന അണുബാധ എന്നിവയാണ് മരണത്തിന് കാരണമെന്നും പഠനം പറയുന്നു. കോവിഡിന് ശേഷം ചെറിയ രീതിയില്‍ മാത്രം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.