ചെറുപ്പക്കാരിന്‍ വന്‍ കുടല്‍ കാന്‍സര്‍ കൂടുന്നു; ഇതൊക്കെ ശ്രദ്ധിച്ചാല്‍ 80 ശതമാനവും പ്രതിരോധിക്കാം

യുവാക്കളില്‍ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഏഴ് അപകട ഘടകങ്ങളെ ഒരു പുതിയ പഠനം കണ്ടെത്തിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
ചെറുപ്പക്കാരിന്‍ വന്‍ കുടല്‍ കാന്‍സര്‍ കൂടുന്നു; ഇതൊക്കെ ശ്രദ്ധിച്ചാല്‍ 80 ശതമാനവും പ്രതിരോധിക്കാം

ലോകത്തെ മൂന്നാമത്തെ ഏറ്റവും സാധാരണമായ അര്‍ബുദമാണ് വന്‍കുടല്‍ കാന്‍സര്‍.ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സര്‍ കേസുകള്‍ കൂടുകായാണ്. യുവാക്കളില്‍ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഏഴ് അപകട ഘടകങ്ങളെ ഒരു പുതിയ പഠനം കണ്ടെത്തിയിട്ടുണ്ട്.

 

വന്‍കുടലില്‍ അല്ലെങ്കില്‍ മലാശയത്തില്‍ നിന്നാണ് വന്‍കുടല്‍ കാന്‍സര്‍ ആരംഭിക്കുന്നത്. ഈ അര്‍ബുദങ്ങളെ വന്‍കുടല്‍ കാന്‍സര്‍ അല്ലെങ്കില്‍ മലാശയ അര്‍ബുദം എന്ന് വിളിക്കുന്നു. ശരീരത്തിലെ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരാന്‍ തുടങ്ങുമ്പോഴാണ് കാന്‍സര്‍ ആരംഭിക്കുന്നത്.

യുഎസില്‍ മാത്രം, ഓരോ വര്‍ഷവും 150,000-ത്തിലധികം ആളുകള്‍ക്ക് വന്‍കുടല്‍ കാന്‍സര്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 45 വയസ്സിനു മുകളിലുള്ളവരിലാണ് കോളോറെക്റ്റല്‍ കാന്‍സര്‍ കൂടുതലായി കണ്ട് വരുന്നത്.

45 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെങ്കിലും 1990 മുതല്‍ ചെറുപ്പക്കാരില്‍ രോഗബാധിതരുടെ എണ്ണവും മരണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുഎസില്‍ നാഷണല്‍ വെറ്ററന്‍സ് അഫയേഴ്‌സ് ഡാറ്റാബേസില്‍ നിന്ന്, 2008 നും 2015 നും ഇടയില്‍ വന്‍കുടല്‍ കാന്‍സര്‍ രോഗനിര്‍ണയം നടത്തിയ 35 നും 49 നും ഇടയില്‍ പ്രായമുള്ള 956 പുരുഷന്മാരെ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ജീവിത രീതി ഘടകങ്ങള്‍, പാരമ്പര്യം, മരുന്നുകള്‍, ലബോറട്ടറി ഫലങ്ങള്‍ എന്നിവയും ഗവേഷകര്‍ പരിശോധിച്ചു. വന്‍കുടല്‍ കാന്‍സര്‍ വികസിപ്പിക്കുന്നതില്‍ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.

സമീകൃതാഹാരം, വ്യായാമം, സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക, അമിതമായ ചുവന്ന മാംസവും മദ്യവും ഒഴിവാക്കുക എന്നിവ വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത 80% വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

വയറുവേദന, മലാശയ രക്തസ്രാവം, വയറിളക്കം, ഇരുമ്പിന്റെ കുറവ് വിളര്‍ച്ച എന്നിവ പ്രധാന ലക്ഷണങ്ങളാണ്. 50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

health care Health News healthy food healthy diet healthy living Colon Cancer