പലപ്പോഴും മൃഗങ്ങളുടെ നിഷ്‌ക്കളങ്കമായ ചില പ്രവര്‍ത്തികള്‍ മനുഷ്യരുടെ ഹൃദയം കീഴടക്കാറുണ്ട്. അവയുടെ നിഷ്‌ക്കളങ്കമായ തമാശകളും പ്രവര്‍ത്തികളും നമ്മളില്‍ നാം പോലുമറിയതെ സന്തോഷങ്ങള്‍ നിറയ്ക്കുന്നു.
ഇപ്പോഴിതാ അത്തരത്തിലൊരു ആനക്കുട്ടിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.ഏഷ്യാറ്റിക് ആന എന്നറിയപ്പെടുന്ന എലിഫസ് മാക്സിമസ് എന്ന ആനക്കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത് ഐഎസ്എഫ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ്.
'തൃപ്തികരമായ ആ നിമിഷം ചെറിയ പതിപ്പില്‍ എലിഫാസ് മാക്‌സിമസ്.' എന്നായിരുന്നു ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്. ഇരുപത്തിയാറായിരത്തിലേറെ പേര്‍ ചിത്രം കണ്ടു. അതെസമയം ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് പറയുന്നില്ല.
രണ്ട് വലിയ മരങ്ങള്‍ക്കിടയില്‍ ഒരു ആനക്കുട്ടി തന്റെ ശരീരമുരസുന്നതാണ് ചിത്രത്തിലുള്ളത്. സമീപത്തായി മറ്റൊരു ആനയുടെ തലയും കാണാം. ഒരു പക്ഷേ, ആനക്കുട്ടിയുടെ അമ്മയായിരിക്കാമത്. അമ്മയുടെ സാമീപ്യത്തില്‍ സ്വന്തമായി കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആനക്കുട്ടി.
ഒരു ട്വിറ്റര്‍ ഉപയോക്താവ് 'എല്‍ഫസ് മിനിമസ്' എന്ന് തമാശയായി എഴുതി. 'വികൃതിയാണെന്ന് തോന്നുന്നു' എന്ന് മറ്റൊരാള്‍ തമാശ പറഞ്ഞു. മറ്റൊരാള്‍ പര്‍വീണ്‍ കസ്വാന്‍ ഐഎസ്എഫിനോട് കാര്യമായ സംശയം ഉന്നയിച്ചു.
''ഇപ്പോള്‍ ഹിമാചലില്‍ സംഭവിക്കുന്നതോ അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള അസം വെള്ളപ്പൊക്കമോ പോലുള്ള ദുരന്തങ്ങളില്‍ വന്യമൃഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ട്. അവര്‍ക്ക് എന്തെങ്കിലും സിഗ്‌നല്‍ മുന്നറിയിപ്പുകള്‍ ഉണ്ടോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.