വളര്‍ത്തു നായകള്‍ക്ക് തന്റെ ഉടമകളോടുള്ള സ്‌നേഹം പലപ്പോഴും നമ്മളെ അതിശയിപ്പിക്കാറുണ്ട്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ അയര്‍ലന്‍ഡില്‍ നിന്ന് വരുന്നത്. ഒന്നും രണ്ടും കിലോമീറ്ററല്ല മറിച്ച്
64 കിലോമീറ്ററാണ് തന്റെ പഴയ ഉടമയെ തേടി നായ സഞ്ചരിച്ചത്.
കൂപ്പര്‍ എന്ന ഗോള്‍ഡന്‍ റിട്രീവറെ ഒരു പ്രത്യോക സാഹചര്യത്തില്‍ അവന്റെ ഉടമകള്‍ക്ക് മറ്റൊരാള്‍ക്ക് കൈമാറേണ്ടതായി വന്നു. നോര്‍തേണ്‍ അയര്‍ലന്‍ഡിലെ കൗണ്ടി ടൈറണ്‍ എന്ന സ്ഥലത്തേക്കാണ് പുതിയ ഉടമകള്‍ കൂപ്പറെ കൊണ്ടുപോയത്.
എന്നാല്‍ കിലോമീറ്ററുകള്‍ യാത്രചെയ്ത് പുതിയ വീട്ടിലെത്തിച്ച കൂപ്പര്‍ അപ്പോള്‍ തന്നെ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് ഒരു മാസത്തോളം തിരഞ്ഞെങ്കിലും കൂപ്പറെ കണ്ടെത്താനായില്ല. ഒടുവില്‍ 64 കിലോമീറ്റര്‍ അകലെയുള്ള തന്റെ പഴയ ഉടമകളുടെ അടുത്തേക്ക് തന്നെ കൂപ്പര്‍ തിരിച്ചെത്തി.
തിരക്കേറിയ റോഡുകളും വനങ്ങളുമെല്ലാം കടന്നാണ് മറ്റാരുടേയും സഹായമില്ലാതെ കൂപ്പര്‍ ലക്ഷ്യ സ്ഥാനത്തേക്കെത്തിയത്. എന്നാല്‍ ഇത്രയും ത്യാഗം സഹിച്ച് പഴയ ഉടമയുടെ അരികിലെത്തിയെങ്കിലും കൂപ്പറെ പുതിയ ഉടമകള്‍ക്ക് കൈമാറാനാണ് തീരുമാനം.