ഹരിയാന നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ കുട്ടികള്‍ ആട് മേയ്ക്കാനായി കാട്ടിലേക്ക് പോയി. അപ്പോഴാണ് രണ്ട് സുന്ദരന്‍ പൂച്ചക്കുട്ടികളെ കണ്ടത്. പിന്നെ കുട്ടികള്‍ ഒന്നും നോക്കിയില്ല
അതിനെയും എടുത്ത് വീട്ടിലേക്ക് മടങ്ങി. പൂച്ചക്കുട്ടികള്‍ കണ്ണു പോലും തുറന്നിട്ടുണ്ടായിരുന്നില്ല. കൊണ്ടുവന്ന പൂച്ചക്കുട്ടികള്‍ക്ക് കര്‍ഷക കുടുംബം ആട്ടിന്‍പാല്‍ വരെ നല്‍കി.
പുതിയ അതിഥികളെ കാണാന്‍ ഗ്രാമവാസികള്‍ എത്തി. അപ്പോഴാണ് ഒരു സത്യം കുടുംബം മനസ്സിലാകുന്നത്. വനത്തില്‍നിന്നും കൊണ്ടുവന്നത് പൂച്ചകുട്ടികളല്ല, പുള്ളിപ്പുലിക്കുട്ടികളാണ് എന്ന്. അപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം കുടുംബത്തിന് മനസ്സിലായത്. ഉടന്‍തന്നെ കുടുംബം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് വിവരം ലഭിച്ചത്. നാല് ദിവസം പ്രായമുള്ള പുലിക്കുഞ്ഞുങ്ങളാണെന്നും വൈല്‍ഡ്‌ലൈഫ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ചഹല്‍ പറഞ്ഞു. പൂച്ചക്കുഞ്ഞുങ്ങളുടേത് പോലെയുള്ള കരച്ചിലാണ് പുലിക്കുഞ്ഞുങ്ങള്‍ക്കും. അതാണ് കര്‍ഷക കുടുംബത്തെ അബദ്ധത്തിലാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വെള്ളിയാഴ്ച രാവിലെ തന്നെ പുലിക്കുഞ്ഞുങ്ങളെ കിട്ടിയ ആരവല്ലി ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിനെ കൊണ്ടുവിട്ടു. അമ്മപുലി മക്കളേയും കൊണ്ട് ഉള്‍ക്കാട്ടിലേക്ക് പോകുന്നതുവരെ തങ്ങള്‍ അവിടെയുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.