ആഴമേറിയ കടല്‍ കാഴ്ചകള്‍ എല്ലായിപ്പോഴും കാണികളില്‍ വിസ്മയം തീര്‍ക്കാറുണ്ട്.ഇപ്പോഴിതാ കടലാഴത്തിന്റെ മറ്റൊരു ദൃശ്യമാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സമുദ്രത്തില്‍ അസാധാരണായ ആഴത്തില്‍ നീന്തുന്ന സ്നെയില്‍ഫിഷിന്റേതാണ് ദൃശ്യങ്ങള്‍.
ജപ്പാനിലെ തെക്കേയറ്റത്തുള്ള ഇസു ഒഗാസ്വാര കിടങ്ങില്‍ 8,336 മീറ്റര്‍ ആഴത്തിലാണ് മത്സ്യത്തെ കണ്ടെത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവും ആഴത്തില്‍ കണ്ടെത്തിയ മത്സ്യം കൂടിയാണിത്. 8,178 മീറ്റര്‍ ആഴമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ റെക്കോഡ്. മരിയാന കിടങ്ങിലായിരുന്നു ഈ റെക്കോഡ്.
ചെറു ചൂടുള്ള ജലമായതിനാലാകും ചിലപ്പോള്‍ ഇത്രയേറെ ആഴത്തില്‍ മത്സ്യത്തെ കണ്ടെത്തിയതിന് പിന്നിലെന്നാണ് വിദ്ഗധര്‍ പറയുന്നത്. 30 സെന്റിമീറ്ററാണ് സ്നെയില്‍ഫിഷുകളുടെ പരമാവധി നീളം. ഇവയുടെ മുന്നൂറോളം വര്‍ഗങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കടലാഴങ്ങളിലാണ് ഭൂരിഭാഗം സമയങ്ങളിലും സ്നെയില്‍ഫിഷുകളെ കാണാന്‍ കഴിയുക. ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക് പോലെയുള്ള തണുപ്പേറിയ പ്രദേശങ്ങളിലും ഈ മത്സ്യം സാന്നിധ്യമറിയിച്ചിട്ടുണ്ട്. 8,200 മീറ്റര്‍ മുതല്‍ 8,400 മീറ്റര്‍ വരെ ആഴത്തില്‍ ഈ മത്സ്യത്തിന്റെ സാന്നിധ്യമുണ്ടായേക്കാമെന്ന് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
മ