തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർത്ഥി ആന്റണി രാജുവിന് അട്ടിമറി വിജയം.
കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ശക്തനായ നേതാവിന്റെ ജയം.
മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിങ് എംഎൽഎയുമായ വിഎസ് ശിവകുമാറിനെ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആന്റണി രാജു തോൽപ്പിച്ചത്.
ഏറെ ആവേശത്തോടെ ബിജെപി സ്ഥാനാർത്ഥിയായി എത്തിയ നടൻ ജി കൃഷ്ണകുമാർ മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 46474 വോട്ടുകളാണ് വി എസ് ശിവകുമാർ നേടിയത്.
അന്ന് അന്റണി രാജു 35569 വോട്ടുകളാണ് നേടിയത്. 34764 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി ശ്രീശാന്ത് നേടിയത്.