ഏറണാകുളം :നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമായി ഇക്കുറിയും തൃപ്പൂണിത്തുറ മണ്ഡലം. വാശിയേറിയ പോരാട്ടം തന്നെയാണ് ഇക്കുറിയും തൃപ്പൂണിത്തുറയിൽ നടന്നത്.
2016-ൽ അഴിമതിയുടെ മുഖചിത്രമായി മുൻമന്ത്രി കെ. ബാബുവിനെ ഉയർത്തിക്കാട്ടി നേടിയ വിജയം, അഴിമതിക്കറക്കൊണ്ട് മായിച്ചാണ് ബാബു നിയമസഭയിലേക്കെത്തുന്നത്.
കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിന് മത്സരം കടുത്തത്.
അപ്രതീക്ഷിത വിജയമായിരുന്നു കഴിഞ്ഞ തവണ സ്വരാജിനെങ്കിൽ ഇക്കുറി നേരിയ ഭൂരിപക്ഷത്തോടെയാണ് കെ ബാബു വിജയച്ചത്. 992 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ ബാബുവിന് ലഭിച്ചത്.