ബിജെപിയുടെ ഭാഗമാകുന്നത് അഭിമാനം

കൗതുകം മാത്രമല്ല ബിജെപിയില്‍ ചേരാനുള്ള കാരണം. ജീവിതത്തില്‍ നമുക്കെപ്പോഴും അടുക്കും ചിട്ടയും ഉണ്ടാകണം. അത്തരമൊരു സംഘടനയാണ് ആര്‍എസ്എസ്. ഇന്നുവരെ ആര്‍എസ്എസില്‍ ചേര്‍ന്ന ആരും നശിച്ചുപോയിട്ടില്ല. എല്ലാവരും നല്ല ചിട്ടയോടെ വളര്‍ന്നവരാണ്. മെട്രോ മാന്‍ ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് ആര്‍എസ്എസില്‍ ചേര്‍ന്നതാണ്. ആ അടുക്കും ചിട്ടയുമാണ് ഇന്നും നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്.

author-image
Aswany Bhumi
New Update
ബിജെപിയുടെ ഭാഗമാകുന്നത് അഭിമാനം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നടന്‍ കൃഷ്ണകുമാര്‍ തിരക്കിട്ട പ്രചാരണത്തിനൊപ്പം ഷൂട്ടിംഗ് തിരക്കിലുമാണ്. സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായതിനാല്‍ സീരിയല്‍ അഭിനയത്തിരക്കും നേതാവിനെ അലട്ടുന്നുണ്ട്. എന്നാല്‍, മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കൃഷ്ണകുമാര്‍ സജീവമാണ്.

രാഷ്ട്രീയം പുതിയ തട്ടകമല്ല

എന്റെ ജീവിതത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പൊതു ജീവിതത്തില്‍ 31 വര്‍ഷം കഴിഞ്ഞു. അതുകൊണ്ട് ജനങ്ങളുമായി നല്ല ബന്ധം ഇത്രയും കാലം ഉണ്ടായിരുന്നു. ഞാന്‍ സാധാരണ ജനങ്ങളുടെ ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ബിജെപി എന്ന പാര്‍ട്ടിയുടെ സംഘടനാ ബലം, സംഘത്തിന്റെ പിന്തുണ എന്നിവകൊണ്ട് ബിജെപി എന്ന പ്രസ്ഥാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. ഇത്തരം പിന്തുണയുടെ ബലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം ഉറപ്പാണ്.

കലയും, പൊതുപ്രവര്‍ത്തനവും; ആശങ്കകളില്ല

സിനിമയില്‍ തിരക്കുള്ളൊരു നടനല്ല, അതുകൊണ്ടാണ് സീരിയലിലേയ്ക്ക് എത്തിയത്. ഇതിനു മുന്‍പും ധാരാളം സിനിമാ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്നാട് നോക്കി കഴിഞ്ഞാല്‍ അവിടുത്തെ മുഖ്യമന്ത്രിമാരെല്ലാം സിനിമ താരങ്ങളായിരുന്നു, നായകന്മാരായിരുന്നു.

എം.ജി രാമചന്ദ്രന്‍ മുതല്‍ ജയലളിത വരെ. എം.ജി.ആറിനെ സൃഷ്ടിച്ച തിരക്കഥാകൃത്താണ് കെ.കരുണാനിധി. തുടര്‍ന്ന് തിരക്കുള്ള തിരക്കഥാകൃത്താവുന്ന വേളയിലാണ് കരുണാനിധി മുഖ്യമന്ത്രിയാകുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പും, പൊതുപ്രവര്‍ത്തനവും സമാന്തരമായി മുന്നോട്ട് കൊണ്ട് പോകാം.

കുടുംബം ഉരുക്ക് പോലെ ഒപ്പമുണ്ട്

തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കുടുംബത്തില്‍ നിന്നുള്ള പിന്തുണ ചോദിച്ചപ്പോള്‍ കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ: അച്ഛനല്ലേ സ്വാഭാവികമായും മക്കള്‍ പിന്തുണച്ചല്ലേ പറ്റു. വലിയ സ്പിരിറ്റിലാണ് ഭാര്യയും, മക്കളും. അഹാന ഷൂട്ടിംഗ് സംബന്ധമായ തിരക്കുകള്‍ കാരണം ഇപ്പോള്‍ എറണാകുളത്താണ്. അഞ്ച് പേരും ഉരുക്ക് തൂണുകള്‍ പോലെ ഒപ്പം നില്‍ക്കുകയാണ്.

പെരുമാറ്റ ചട്ടലംഘനം മനപൂര്‍വ്വമല്ല

സ്വാഭാവികമായും സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയും. നല്‍കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ്. ഇതൊന്നും ആരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ.

സൈബര്‍ ആക്രമണങ്ങളില്‍ തളരില്ല.

നമ്മള്‍ സത്യസന്ധമായി ജീവിക്കുമ്പോള്‍ ആരോപണങ്ങള്‍ വരും. പൊതുരംഗത്ത് നില്‍ക്കുമ്പോള്‍ ആരോപണങ്ങള്‍ അതിന്റെ ഭാഗം മാത്രമാണ്. ഈ ആരോപണം ഉന്നയിച്ചവരെ നേരിട്ട് കാണുകയാണെങ്കില്‍ ഒരു ഊണ് വാങ്ങി നല്‍കും. സാധാരണക്കാരനായിരുന്ന എന്നെ വേറൊരു തലത്തിലേക്ക് മാറ്റിയത് ഇത്തരം സൈബര്‍ പോരാളികളാണ്. അവരോട് എന്നും നന്ദിയാണ്.

അവസരങ്ങള്‍ നഷ്ടമാകുമെന്ന ഭയമില്ല

ആരോപണങ്ങളെ ഭയക്കേണ്ട കാര്യമില്ല. അഭിമാനത്തോടെ പറയേണ്ട കാര്യമാണ് ഞാന്‍ ബിജെപിയിലെ അംഗമാണെന്ന്. എവിടെയാണ് ഇതിന്റെ തകരാറെന്ന് മനസിലാകുന്നില്ല. ബിജെപി എന്ന പ്രസ്ഥാനത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുകയാണ്. ബിജെപിക്ക് ഇന്ന് സ്വീകാര്യത കൂടിവരികയാണ്. ജനങ്ങളെ ഒരു കാര്യം പറഞ്ഞ് പറ്റിക്കാന്‍ കുറച്ച് നാള്‍ മാത്രമേ സാധിക്കൂ. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സ്വീകാര്യതയുള്ള പാര്‍ട്ടിയാണ് ബിജെപി. അതിന്റെ ഭാഗമായി നില്‍ക്കുന്നത് അഭിമാനമാണ്.

 

സിനിമയില്‍ അധികം സുഹൃത്തുക്കളില്ല

സിനിമയില്‍ വലിയ സുഹൃത്ത് ബന്ധങ്ങളുള്ള ആളല്ല ഞാന്‍. എന്നാല്‍ എല്ലാവരുമായും നല്ല ബന്ധമാണ്. ചുരുക്കം ചിലര്‍ വിളിച്ചിരുന്നു, പിന്തുണ അറിയിച്ചു. ഞാന്‍ ഇപ്പോള്‍ സീരിയലിലാണ് അഭിനയിക്കുന്നത്. ശ്രീധന്യ, അന്‍ഷിദ, ബിബിന്‍ ജോസ് തുടങ്ങിയവരുടെ പൂര്‍ണ പിന്തുണയുണ്ട്.

 

ഹിന്ദുക്കളുടെ വോട്ട് കൊണ്ട് മാത്രമല്ല ബിജെപി ജയിക്കുന്നത്

ബിജെപി ഒരു ദേശീയപാര്‍ട്ടിയാണ്. എല്ലാ മതസ്ഥരുടെയും വോട്ട് കൊണ്ട് തന്നെയാണ് ജയിക്കുന്നത്. വികസനമാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ആവശ്യം. ആര്‍എസ്എസ് എന്നാല്‍ കുഴപ്പമാണ് എന്നൊരു അജണ്ട മുന്‍കാലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പണ്ട് സമൂഹമാദ്ധ്യമങ്ങള്‍ സജീവമായിരുന്നില്ല. ഇന്ന് ജനങ്ങള്‍ക്ക് എല്ലാം മനസിലായി തുടങ്ങി. കുറച്ച് കാലം കഴിയുമ്പോള്‍ ഈ ആരോപണങ്ങളൊക്കെ ചത്തൊടുങ്ങും.

കൗതുകമല്ല ഇതിന് പിന്നില്‍

കൗതുകം മാത്രമല്ല ബിജെപിയില്‍ ചേരാനുള്ള കാരണം. ജീവിതത്തില്‍ നമുക്കെപ്പോഴും അടുക്കും ചിട്ടയും ഉണ്ടാകണം. അത്തരമൊരു സംഘടനയാണ് ആര്‍എസ്എസ്. ഇന്നുവരെ ആര്‍എസ്എസില്‍ ചേര്‍ന്ന ആരും നശിച്ചുപോയിട്ടില്ല. എല്ലാവരും നല്ല ചിട്ടയോടെ വളര്‍ന്നവരാണ്. മെട്രോ മാന്‍ ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് ആര്‍എസ്എസില്‍ ചേര്‍ന്നതാണ്. ആ അടുക്കും ചിട്ടയുമാണ് ഇന്നും നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്.

krishnakumar bjp candidate