പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ മുതല്‍; എംഫില്‍, പിഎച്ച്ഡിക്ക് അധികസമയം

രാജ്യത്തെ സര്‍വകലാശാലകളില്‍ സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ യുജിസി പുതിയ മാര്‍ഗനിര്‍ദേശം. സാധാരണ ആരംഭിക്കുന്നതില്‍നിന്നു രണ്ടു മാസം വൈകിയാണിത്

author-image
online desk
New Update
 പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ മുതല്‍;  എംഫില്‍, പിഎച്ച്ഡിക്ക് അധികസമയം

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ യുജിസി പുതിയ മാര്‍ഗനിര്‍ദേശം. സാധാരണ ആരംഭിക്കുന്നതില്‍നിന്നു രണ്ടു മാസം വൈകിയാണിത്. പുതിയ വിദ്യാര്‍ഥികള്‍ക്കാണ് സെപ്റ്റംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുന്നത്. രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ആറു മാസം കൂടി അധികസമയം അനുവദിച്ചു. വൈവ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താമെന്നും യുജിസി സര്‍വകലാശാലകളോടു നിര്‍ദേശിച്ചു.

 

ugc