പുതുവര്‍ഷാരംഭത്തില്‍ ഇവ അറിയൂ

ചരിത്രത്തിന്റെ കലണ്ടറില്‍ നിന്ന് ഒരു ഇതള്‍കൂടി കൊഴിഞ്ഞു. ഇന്ന് പുതുവത്സരദിനം. നാടെങ്ങും ഉത്സാഹത്തോടെയാണ് നവവത്സരത്തെ എതിരേല്‍ക്കുന്നത്.

author-image
online desk
New Update
പുതുവര്‍ഷാരംഭത്തില്‍ ഇവ അറിയൂ

ചരിത്രത്തിന്റെ കലണ്ടറില്‍ നിന്ന് ഒരു ഇതള്‍കൂടി കൊഴിഞ്ഞു. ഇന്ന് പുതുവത്സരദിനം. നാടെങ്ങും ഉത്സാഹത്തോടെയാണ് നവവത്സരത്തെ എതിരേല്‍ക്കുന്നത്. പുതുവര്‍ഷം പ്രതീക്ഷയുടെയും പ്രത്യാശയുടെയുമാണ്. ഉയരങ്ങള്‍ സ്വപ്നം കാണുകയും പുതിയ ലക്ഷ്യങ്ങള്‍ക്ക് നാന്ദി കുറിക്കുകയും ചെയ്യേണ്ടതിപ്പോഴാണ്. പോയ വര്‍ഷത്തെ പരാജയങ്ങള്‍ മറന്നേക്കുക. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ചവിട്ടുപടിയാക്കി നേട്ടങ്ങളിലേയ്ക്ക് നടന്നുകയറുക. വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ ജീവിത സാഹചര്യത്തിലുണ്ടാകുന്ന മാറ്റം പരിഗണിച്ചുവേണം പുതിയ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍. മത്സരങ്ങളുടെലോകം ഓരോ വര്‍ഷവും വിപുലമാകുകയാണ്. പുതിയ കാലത്തിനൊപ്പം സ്വയം നവീകരിച്ചും വീണ്ടുവിചാരത്തിന് അവസരമുണ്ടാക്കിയും കൂടുതല്‍ ശരിയിലേക്ക്, ന•യിലേക്ക് പുലരാന്‍ നമ്മില്‍ പ്രേരണയുണ്ടാക്കണം. അപ്പോഴാണ് ജീവിതത്തിന് പുതുമയുണ്ടാകുന്നത്. പുതുവര്‍ഷത്തിലേക്കുള്ള കാല്‍വയ്പ്പ് എന്ന നിലയ്ക്ക് പുതിയ തുടക്കങ്ങള്‍ക്ക് എറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. പുത്തന്‍ പ്രതീക്ഷകളും പ്രവര്‍ത്തനങ്ങളുമായി നവവര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം. കാലത്തേയും അതിന്റെ സവിശേഷതകളെയും അറിയുന്നതിനൊപ്പം ഈ ഉത്സവത്തിന്റെ പ്രാധാന്യവും ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസത്തിന് പേരുകള്‍ കിട്ടിയതെങ്ങനെയെന്നും നമുക്ക് നോക്കാം.

പുതുവത്സരം:-

ഒരു വര്‍ഷത്തിന്റെ അവസാനമായി വരുന്ന ദിവസവും തൊട്ടടുത്ത വര്‍ഷത്തിന്റെ തുടക്കമായി വരുന്ന ദിവസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ് പുതുവത്സരം. പലരാജ്യങ്ങളിലും വ്യത്യസ്ത കലണ്ടര്‍ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവര്‍ഷത്തില്‍ നിന്നും അടുത്ത പുതുവര്‍ഷത്തിലേക്ക് 365മ്പ ദിവസങ്ങള്‍ ഉണ്ട്. ആധുനിക ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് വര്‍ഷത്തിലെ ആദ്യ ദിവസമായ ജനുവരി 1ാം തീയതി പുതുവത്സരദിനമായി ആഘോഷിക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരവും പുതുവര്‍ഷം ജനുവരി 1ന് തന്നെയാണ്.

ആകാശത്തിലെ ചന്ദ്രന്റെ വലിപ്പത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ കലണ്ടര്‍ ഉണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു. മാസം എന്നര്‍ത്ഥം വരുന്ന ാീിവേ എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം ാീീി (ചന്ദ്രന്‍) എന്ന വാക്കില്‍ നിന്നാണ്. കണക്കു പുസ്തകങ്ങളിലുപയോഗിച്ചിരുന്ന കലണ്ടേറിയം എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് കലണ്ടര്‍ എന്ന വാക്കുണ്ടായത്. കലണ്ടേറിയമെന്നാല്‍ വര്‍ഷത്തെ വിഭജിക്കുക എന്നാണ്. റോമന്‍ കലണ്ടറിലെ ഓരോ മാസത്തിന്റെയും ആദ്യ ദിവസത്തെ കലണ്ട് എന്ന് വിളിച്ചിരുന്നു. റോമന്‍ കലണ്ടറില്‍ പത്തുമാസങ്ങളുണ്ടായിരുന്നു. ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയായിരുന്നു റോമന്‍ കലണ്ടര്‍ രൂപപ്പെടുത്തിയിരുന്നത്. അതായത് ഒരു ചാന്ദ്രമാസത്തില്‍ ഇരുപത്തിയൊമ്പതര ദിവസങ്ങളുണ്ടെന്ന് കണക്കുകൂട്ടിയിരുന്നു.
റോമന്‍ കലണ്ടറിലെ മാസങ്ങള്‍ ഇപ്രകാരമായിരുന്നു: മാര്‍ഷ്യസ് (31 ദിവസം), ഏപ്രിലിസ് (30 ദിവസം), മായസ് (31 ദിവസം), ഐയൂനിയസ് (30 ദിവസം), ക്വിന്റിലിസ് (31 ദിവസം), സെക്സ്റ്റിലിസ് (30 ദിവസം), സെപ്തംബര്‍ (30 ദിവസം), ഒക്‌ടോബര്‍ (31 ദിവസം), നവംബര്‍ (30 ദിവസം), ഡിസംബര്‍ (31 ദിവസം). റോമന്‍ കലണ്ടറില്‍ ചില മാറ്റങ്ങള്‍ വരുത്തി ബി.സി. 46ല്‍ റോമന്‍ ചക്രവര്‍ത്തിയായ ജൂലിയസ് സീസറാണ് ജൂലിയന്‍ കലണ്ടര്‍ നടപ്പിലാക്കിയത്. പില്‍ക്കാലത്ത് 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ജൂലിയന്‍ കലണ്ടറിന്റെ സ്ഥാനത്ത് ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കി. അന്നുമുതല്‍ ഓരോ നാലുവര്‍ഷം കൂടുമ്പോള്‍ അധിവര്‍ഷം ഉള്‍പ്പെടുത്തി. കാലവും കലണ്ടറും തമ്മിലുളള സമയ വ്യത്യാസം ഒഴിവാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ലോകത്തെല്ലായിടത്തും പ്രചാരത്തിലുളള കലണ്ടര്‍ പോപ്പ്ഗ്രിഗറി തയ്യാറാക്കിയ കലണ്ടര്‍ ആണ്. ജനുവരിയിലാരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന 12 മാസങ്ങളോടെയുളളതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍.

പുതുവത്സരാഘോഷങ്ങള്‍:

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി 1 നാണ് പുതുവത്സരദിനം. 4000 വര്‍ഷം മുമ്പുതന്നെ പുരാതന ബാബിലോണിയയില്‍ പുതുവത്സരം ആഘോഷിച്ചതായി ചരിത്രകാര•ാര്‍ വിശ്വസിക്കുന്നു. കുറേക്കൂടി മുന്നോട്ടുവന്നാല്‍ സ്ഥിരീകരിക്കാവുന്ന രേഖകളുടെ പിന്‍ബലത്തോടെ പുതുവര്‍ഷം റോമാക്കാരുടെ ഇടയിലെ പ്രധാന ആഘോഷങ്ങളിലൊന്നായിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും. പുതുവര്‍ഷദിനം റോമാക്കാര്‍ തങ്ങളുടെ എല്ലാ ശുഭകാര്യങ്ങടെയും മദ്ധ്യസ്ഥനായ ജാനുസ് ദേവന്റെ നാമത്തിലാണ് ആഘോഷിച്ചിരുന്നത്. ബി.സി. 46ല്‍ റോമന്‍ ചക്രവര്‍ത്തിയായ ജൂലിയസ് സീസറാണ് ജനുവരി 1 പുതുവര്‍ഷദിനമായി ആഘോഷിക്കാന്‍ വിളംബരം പുറപ്പെടുവിച്ചത്. അദ്ദേഹം സൂര്യനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച കാലഗണനാരീതിയാണ് ജൂലിയന്‍ കലണ്ടര്‍. വാതിലുകളുടെ ദേവനായ ജാനുസിന്റെ പേരിനെ പുതുവര്‍ഷത്തിന്റെ കവാടമായ ആദ്യ മാസത്തിന് ഏറ്റവും അനുയോജ്യമായ പേരായി (ജനുവരി) അദ്ദേഹം നല്‍കി.

കാലക്രമേണ റോമാക്കാര്‍ ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്കായി ചിതറിക്കപ്പെട്ടു. തുടരെത്തുടരെയുള്ള യുദ്ധങ്ങളായിരുന്നു ഇതിനു പ്രധാന കാരണം. കാലാന്തരത്തില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചുവന്നപ്പോള്‍ മംഗളവാര്‍ത്ത ദിന (ഉമ്യ ീള മിിൗിരശമശേീി) മായ മാര്‍ച്ച് 25 അവര്‍ പുതുവര്‍ഷമായി ആഘോഷിക്കാന്‍ തുടങ്ങി. അതേസമയം അന്യമതസ്ഥരായ മറ്റ് ആളുകള്‍ തങ്ങളുടെ പഴയ ആചാരം തുടര്‍ന്നുപോരുകയും ചെയ്തു. പിന്നീട് ഏതാണ്ട് 1500 വര്‍ഷത്തോളം ജൂലിയന്‍ കലണ്ടര്‍ യൂറോപ്പില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ കാലഗണനാ രീതിക്ക് ഒരു ന്യൂനത ഉണ്ടായിരുന്നു. ഓരോവര്‍ഷത്തിലും 5 മണിക്കൂര്‍ 48 മിനിട്ട് 46 സെക്കന്റ് കുറവുണ്ടായിരുന്നു. നാലുവര്‍ഷം കൂടുമ്പോള്‍ ഒരു അധികദിവസം ചേര്‍ത്ത് ഇത് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും 16ാം നൂറ്റാണ്ടോടുകൂടി ഈ കാലഗണനാ രീതിയില്‍ 10 ദിവസത്തെ വ്യത്യാസം കാണിച്ചു തുടങ്ങി. ഇതു പരിഹരിക്കുന്നതിനായി പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ജെസ്യൂട്ട് ജ്യോതിശാസ്ത്രജ്ഞരായ ക്രിസ്റ്റഫര്‍ ക്ലാവിയസിന്റെ സഹായത്തോടെ 1582 ഒക്‌ടോബര്‍ 4 ചൊവ്വാഴ്ചയ്ക്കുശേഷം അടുത്ത ദിവസമായി കുറച്ചു. ഭാവിയില്‍ തെറ്റു വരാതിരിക്കാനായി ഓരോ 400 വര്‍ഷം കൂടുമ്പോഴും മൂന്ന് ജൂലിയന്‍ അധികദിവസങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. അന്നു രൂപകല്പന ചെയ്ത കലണ്ടറാണ് ഇന്നും പ്രചാരത്തിലിരിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍.

ചരിത്രത്തിലെ നീണ്ട രാത്രികള്‍ :

1582 ഒക്‌ടോബര്‍ 5 മുതല്‍ ഒക്‌ടോബര്‍ 14 വരെയുള്ള 10 ദിവസങ്ങള്‍ ചരിത്രത്തില്‍ ഇല്ലാത്തവയാണ്. അതായത് ഒക്‌ടോബര്‍ 4ാം തീയതി ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നവര്‍ ഉറക്കമുണര്‍ന്നത് ഒക്‌ടോബര്‍ 15ാം തീയതി വെള്ളിയാഴ്ചയായിരുന്നു. 1752 സെപ്റ്റംബര്‍ 2ാം തീയതി സുഖനിദ്രയിലാണ്ട ഇംഗ്ലീഷ് കേളനികളും പ്രജകളും 12 ദിവസത്തേക്ക് ഉറക്കമുണര്‍ന്നില്ല. ഉണര്‍ന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അന്ന് സെപ്റ്റംബര്‍ 14ാം തീയതിയാണെന്നാണ്. വിസ്മയിക്കേണ്ട . . . . ഇംഗ്ലണ്ടും അവരുടെ കോളനികളും ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കുന്നത് സെപ്റ്റംബര്‍ 2 നാണ്. ജൂലിയന്‍ കലണ്ടറില്‍ അധികമായിനിന്നിരുന്ന ദിവസങ്ങളായിരുന്നു ആ 12 നീണ്ട രാത്രികള്‍.

പേരിന്റെ പൊരുള്‍ :

ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസത്തിന് പേരുകള്‍ കിട്ടിയതെങ്ങനെയെന്ന് നോക്കാം.

ജനുവരി :

റോമന്‍ പുരാണങ്ങളിലെ ആരംഭങ്ങളുടെ ദേവനായ, വാതിലുകളുടെയും കവാടങ്ങളുടെയും ദേവനാണ് ജാനുസ് ലാനുയാരിയസ്. ഭൂതകാലവും ഭാവികാലവും ഒരുപോലെ കാണാവുന്ന വിധത്തിലുള്ള രണ്ടു മുഖങ്ങളുള്ള ഒരു ദേവനാണ് ജാനുസ്. ആദിയും അന്ത്യവും കാണുന്ന ദേവന്‍. ജാനുസ് ദേവന്റെ പേരില്‍നിന്നാണ് ആദ്യത്തെ മാസമായ ജനുവരിക്ക് ആ പേരുവന്നത്. ഇംഗ്ലീഷിലെ സൂക്ഷിപ്പുകാരന്‍, വാതില്‍ കാവല്‍ക്കാരന്‍ എന്നര്‍ത്ഥമുള്ള ഖമിശീേൃ എന്ന പദം ഉത്ഭവിക്കുന്നത് ജാനുസ് ദേവന്റെ പേരില്‍ നിന്നാണ്.

ഫെബ്രുവരി :

ഫെബ്രു എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം ശുദ്ധീകരിക്കുയൊന്നാണ്. ശുദ്ധിയുടെ ദേവനായി അറിയപ്പെടുന്നത് ഫെബ്രുസൂവാണ്. റോമില്‍ മരിച്ചവരുടെ സ്മരണാമാസം കൂടിയാണ് ഫെബ്രുവരി. പുരാതന റോമന്‍ കലണ്ടറില്‍ ഫെബ്രുവരിയുടെ സ്ഥാനം അവസാനമായിരുന്നു. ഈ മാസത്തിന്റെ 15ാം നാള്‍ ഫെബ്രുവ എന്ന ശുദ്ധീകരണ ചടങ്ങും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ശുദ്ധീകരണ സങ്കല്പം കൂടി വര്‍ഷാരംഭത്തില്‍ ആക്കി.

മാര്‍ച്ച് :

റോമില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് മാര്‍ച്ചിലാണ്. കൃഷിയുടെ മാത്രമല്ല, യുദ്ധത്തിന്റെ ദേവനായും റോമാക്കാര്‍ ആരാധിക്കുന്നത് മാര്‍സിനെയാണ്. മാര്‍സിന്റെ സ്മരണാര്‍ത്ഥം മാര്‍ച്ചു മാസമുണ്ടായി. റോമന്‍ കലണ്ടര്‍ പ്രകാരം ഇപ്പോഴത്തെ മാര്‍ച്ചു മാസം ആദ്യത്തേതായിരുന്നു. അന്ന് ഇതിന്റെ പേര് മാര്‍ഷ്യസ് എന്നായിരുന്നു.

ഏപ്രില്‍ :

ഏപ്രില്‍ വസന്തകാലമാണ്. പഴയറോമന്‍ കലണ്ടര്‍ പ്രകാരം ഏപ്രിലിസ് എന്നാല്‍ പൂക്കള്‍ വിടരുന്ന കാലം എന്നാണ്. അഫ്രോഡെറ്റ് എന്ന പേരിലറിയപ്പെടുന്ന വീനസ് ദേവന്റെ പേരുമായി ഏപ്രില്‍ മാസത്തിന്റെ പിറവിക്ക് സാമ്യമുണ്ട്.

മെയ് :

മെയസ് (മായിയ) എന്ന ദേവനെ ഓര്‍മ്മിച്ചാണ് മെയ്മാസം പിറക്കുന്നത്. റോമില്‍ വിളവെടുപ്പിന്റെയും കാര്‍ഷികസമൃദ്ധിയുടെയും മാസമാണ് മെയ്. ദൈവവിശ്വാസത്തിലധിഷ്ഠിധമായ നിരവധി ചടങ്ങുകളും യജ്ഞങ്ങളും നടത്തുന്നത് ഈ മാസത്തിലാണ്. പുരാതനമായ ഈ ചടങ്ങുകളെല്ലാം മായിയ ദേവപ്രീതിക്കായിട്ടാണ് നടത്തുന്നത്.

ജൂണ്‍ :

ജൂപ്പിറ്റര്‍ ദേവന്റെ പത്‌നിയാണ് ജൂനോ ദേവത. സ്ത്രീകള്‍ ഏറെ ആരാധിക്കുന്നതും ജൂനോ ദേവതയെയാണ്. ഇവരുടെ സ്മരണ നിലനിര്‍ത്താനാണ് ജൂണ്‍ എന്ന പേര് ഈ മാസത്തിന് നല്‍കിയത്. ഈ മാസം വിവാഹത്തിന് ഉത്തമമായി റോമക്കാര്‍ കണക്കാക്കുന്നു. ജൂനോ ദേവത യുവത്വത്തിന്റെ പ്രതീകമാണ്.

ജൂലായ് :

പുരാതന റോമന്‍ കലണ്ടര്‍ അനുസരിച്ച് ജൂലിയസ് സീസര്‍ ജനിച്ച മാസമാണ് ക്വിന്റിലസ്. ഇപ്പോഴത്തെ ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപകല്പന ചെയ്തപ്പോള്‍ ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ക്വിന്റിലസ് എന്ന പേരുമാറ്റി ജൂലായ് എന്നാക്കി. പഴയ കലണ്ടറില്‍ മാറ്റം വന്നപ്പോള്‍ ഏഴാമത്തെ മാസമായി ജൂലായ് ചേര്‍ത്തു.

ആഗസ്റ്റ് :

ക്രിസ്തുവിനു മുമ്പ് 8-ാം ശതകത്തില്‍ അലക്‌സാണ്ട്രിയ കീഴടക്കിയ അഗസ്റ്റസ് സീസറിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ആഗസ്റ്റ് എന്ന മാസമുണ്ടായത്. റോമന്‍ കലണ്ടര്‍ പ്രകാരം സെക്സ്റ്റിലിസ് മാസത്തിലായിരുന്നു ഈ സംഭവം. ഇപ്പോഴത്തെ കലണ്ടര്‍ വന്നപ്പോള്‍ ഈ മാസമാണ് പേരു മാറ്റി ആഗസ്റ്റായത്.

സെപ്റ്റംബര്‍:

സ്ഥാനം മാറിയാണ് ഗ്രിഗോറിയന്‍ കലണ്ടറില്‍ ഒന്‍പതാമത്തെ മാസമായി സെപ്റ്റംബര്‍ ചേര്‍ക്കപ്പെട്ടത്. ഏഴ് എന്നര്‍ഥം വരുന്ന സെപതം എന്ന ലാറ്റിന്‍പദത്തില്‍ നിന്നുമാണ് സെപ്റ്റംബര്‍ ഉണ്ടായത്. റോമന്‍ കലണ്ടറില്‍ ഏഴാമത്തെ മാസമായിരുന്ന സെപ്റ്റംബറാണ് ഇപ്പോള്‍ ഒന്‍പതാമത്തെ മാസമായിട്ടുളള സെപ്റ്റംബറായത്.

ഒക്‌ടോബര്‍ :

റോമന്‍ കലണ്ടറില്‍ എട്ടാമത്തെ മാസമായിരുന്നു ഒക്‌ടോബര്‍. ഒക്‌ടോ എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ എട്ട് എന്നാണ് അര്‍ത്ഥം. ഈ എട്ടില്‍ നിന്നാണ് ഒക്‌ടോബര്‍ എന്ന പേരുണ്ടായത്. ഗ്രിഗോറിയന്‍ കലണ്ടറില്‍ എട്ടാം മാസം പത്താമതായെന്നു മാ്രതം.

നവംബര്‍ :

ലാറ്റിന്‍ ഭാഷയില്‍ നോവം എന്നാല്‍ ഒന്‍പതെന്നര്‍ഥം. ഒന്‍പതിനെ സൂചിപ്പിച്ചായിരുന്നു പഴയ കലണ്ടറില്‍ നവംബറിന്റെ സ്ഥാനം. പുതിയ കലണ്ടര്‍ രൂപകല്പന ചെയ്തപ്പോഴും നവംബര്‍ എന്ന പേര് മാറ്റിയില്ല. പകരം സ്ഥാനം പതിനൊന്നായെന്നു മാത്രം.

ഡിസംബര്‍:

ഡിസം എന്നാല്‍ പത്തെന്നാണ് ലാറ്റിനില്‍ അര്‍ത്ഥം. ഗ്രിഗേറിയന്‍ കലണ്ടറില്‍ മറ്റ് മാസങ്ങളെ പിന്തുടര്‍ന്ന് ഡിസംബറിനെയും പേരു മാറ്റാതെ പന്ത്രണ്ടാമത്തെ മാസമാക്കി.

പലതരം കലണ്ടറുകള്‍:

ജൂലിയന്‍ കലണ്ടര്‍: റോമന്‍ കലണ്ടറിനെ പരിഷ്‌ക്കരിച്ച് ബി.സി. 46-ല്‍ കൊണ്ടുവന്ന കലണ്ടര്‍. 365 ദിവസങ്ങള്‍ 12 മാസങ്ങളായി വിഭജിക്കുകയും എല്ലാ നാലുവര്‍ഷം കൂടുമ്പോഴും ഒരു ദിവസം കൂടുതലായി ഫെബ്രുവരി മാസത്തോടൊപ്പം കൂട്ടിച്ചേരക്കുകയും ചെയ്തു. ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ടീശെഴില െആണ് സീസറിനു വേണ്ടി ഈ കലണ്ടര്‍ രൂപകല്പന ചെയ്തത്. ഗ്രീക്കുകലണ്ടറിലെ ഏഴും എട്ടും മാസങ്ങളുടെ പേരിനു പകരമായി ജൂലിയസ് സീസര്‍ തന്റെ പേരും തന്റെ പിന്‍ഗാമിയായ അഗസ്റ്റസിന്റെ പേരും (ജൂലായും ആഗസ്റ്റും) 1500-ഓളം വര്‍ഷം പ്രചാരത്തിലിരുന്ന കലണ്ടറാണിത്.  ഗ്രിഗോറിയന്‍ കലണ്ടര്‍: ജൂലിയന്‍ കലണ്ടറിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണീ കലണ്ടര്‍. ക്രിസ്ത്യന്‍ കലണ്ടര്‍ എന്നും പാശ്ചാത്യ കലണ്ടര്‍ എന്നും ഇത് അറിയപ്പെടുന്നു. 1582-ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ക്രിസ്റ്റഫര്‍ ക്ലാവിയസ്സ് എന്ന ജെസ്യൂട്ട് വൈദികന്റെ സഹായത്തോടെയാണ് ഇതിന് രൂപം നല്‍കിയത്.

ശകവര്‍ഷം :

ഇന്ത്യയുടെ ഔദേ്യാഗിക സിവില്‍ കലണ്ടറാണ് ശകവര്‍ഷം. 1957-ല്‍ ഭാരതസര്‍ക്കാരിന്റെ കലണ്ടര്‍ പരിഷ്‌കാരസമിതിയുടെ ശുപാര്‍ശയനുസരിച്ച് ഇന്ത്യയുടെ ദേശീയ സിവില്‍ കലണ്ടറായി ശകവര്‍ഷം അംഗീകരിക്കപ്പെട്ടു.

കൊല്ലവര്‍ഷം :

കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവര്‍ഷം. മലയാളവര്‍ഷം എന്നും ഇതറിയപ്പെടുന്നു. എ.ഡി. 825-ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. വേണാട്ടിലെ രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മയാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് കൊല്ലവര്‍ഷത്തിലുളളത.്

ഹിജ്‌റ വര്‍ഷം :

12 മാസവും ഏകദേശം~ 354 ദിവസങ്ങളുളളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുളളതുമായ ഒരു കലണ്ടറാണ് ഇസ്ലാമിക് കലണ്ടര്‍ അഥവാ ഹിജ്‌റ കലണ്ടര്‍. കേരളത്തില്‍ അറബിമാസം എന്നും അറിയപ്പെടുന്നു. ഇത് എല്ലാവര്‍ഷവും സൂര്യനെ അടിസ്ഥാനമാക്കിയുളള കലണ്ടറില്‍ നിന്നും, ഏകദേശം 11 ദിവസം കുറവായിരിക്കും. ഹിജ്‌റ വര്‍ഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്കു പലായനം ചെയ്ത വര്‍ഷമാണ്.

പുതുവത്സരാഘോഷം വിവിധ രാജ്യങ്ങളില്‍ :

ചൈനാക്കാര്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയുളള കലണ്ടറാണ് പിന്‍ന്തുടരുന്നത്. ഇതനുസരിച്ച് പുതുവര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളുടെ മദ്ധ്യത്തില്‍ ആഘോഷിക്കപ്പെടുന്നു. 10 - 15 ദിവസം വരെ നീളുന്ന ആഘോഷങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു. ദീപാവലിക്കു ശേഷം വരുന്ന നാലാം ദിവസമാണ് നേപ്പാള്‍ ജനത പുതുവര്‍ഷമായി കൊണ്ടാടുന്നത്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ജനത ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 11-ന് നെയ്റ്റൂസ് എന്ന പേരില്‍ പുതുവര്‍ഷം കൊണ്ടാടുന്നു. എതേ്യാപ്യക്കാരും സെപ്റ്റംബര്‍ 11-നാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആഫ്രിക്കന്‍ കടല്‍ദേവതായ ലെമഞ്ജയുടെ ഓര്‍മദിനമായ ഡിസംബര്‍ 31-ന് ബ്രസീലുകാര്‍ പുതുവര്‍ഷം ആചരിക്കുന്നു. മഴക്കാലം അവസാനിക്കുന്നതോടെ പുതുവര്‍ഷം വന്നെത്തുകയായി. സിറ്റ്‌സര്‍ലാന്‍ഡിലെ വീട്ടമ്മമാര്‍ ഡിസംബര്‍ 31 രാത്രി ഉറക്കമിളച്ചു പ്രതേ്യക ബ്രഡ് നിര്‍മ്മിച്ചു പുതുവര്‍ഷം കൊണ്ടാടും. ഭാഗ്യം വരുമെന്ന് പ്രതീക്ഷയില്‍ ചീട്ടുകളിയോടവകൂടിയാണ് ഗ്രീസിലെ ജനങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കുന്നത്. ക്രിസ്മസ്സ് ട്രീകള്‍ കത്തിച്ചാണ് നെതര്‍ലാന്‍ഡ്‌സില്‍ പുതുവര്‍ഷം കൊണ്ടാടുക. ആദ്യം വീട്ടില്‍ വരുന്ന ആള്‍ കറുത്ത തലമുടിക്കാരനാണെങ്കില്‍ വര്‍ഷം മുഴുവന്‍ ഭാഗ്യം എന്നു വിശ്വസിക്കുന്ന സ്‌കോട്ടലന്‍ഡില്‍ ഹോഗ്‌മോണ എന്ന പേരില്‍ പുതുവര്‍ഷം അറിയപ്പെടുന്നു.

കബോഡിയായില്‍ പുതുവര്‍ഷം ആഘോഷിക്കുന്നത് ഏപ്രില്‍ 13-നാണ്. അന്നേ ദിവസം പരമ്പരാഗത വിനോദങ്ങിലേര്‍പ്പെട്ട് അവര്‍ തങ്ങളുടെ സ്വന്തം ഗ്രാമത്തില്‍ കഴിയാനാഗ്രഹിക്കുന്നു. തായ്‌ലന്റില്‍ ഏപ്രില്‍ 13-നോ 14-നോആണ് പുതുവര്‍ഷം ആഘോഷിക്കപ്പെടുക. അന്നേദിവസം ആളുകള്‍ പരസ്പരം തോളില്‍ വെളളം തളിക്കുന്ന ചടങ്ങ് അവര്‍ക്കിടയിലുണ്ട്. വരാനിരിക്കുന്ന വര്‍ഷത്തിലെ ഭാഗ്യത്തിന്‍യെും അനുഗ്രഹത്തിന്റെയും പ്രതീകമായാണ് അവര്‍ ഈ ചടങ്ങിനെ കാണുന്നത്. സില്‍വസ്റ്റര്‍ ഡേ എന്ന പേരില്‍ പാതിരാകുര്‍ബ്ബാനയോടുകൂടി ഓസ്്രടിയയില്‍ പുതുവര്‍ഷം കൊണ്ടാടുന്നു. നീല കുപ്പായവും വെളള തൊപ്പിയും ധരിച്ച പ്രോസ്റ്റ് മുത്തച്ഛനെ അനുസ്മരിച്ച് റഷ്യയില്‍ പുതുവര്‍ഷാചരണം നടത്തുന്നു. പരസ്പരം ചുബനം നല്‍കിയും വിരുന്നു സല്‍ക്കാരം നടത്തിയും സമ്മാനങ്ങള്‍ കൈമാറ്റം ചെയ്തും ബല്‍ജിയത്തില്‍ നവവത്സരം ആഘോഷിക്കുന്നു. ഓസ്‌ട്രേലിയന്‍ ജനത ജനുവരി 1-ന് പിക്‌നിക് നടത്തിയും ബീച്ചുകള്‍ സന്ദര്‍ശിച്ചും കാര്‍ ഹോണ്‍ മുഴക്കിയും ദേവാലയങ്ങളില്‍ പളളിമണികളടിച്ചും പുതുവത്സരം ആഘോഷിക്കുന്നു.

 

 

 

new year