ഡൽഹി : സി.ബി.എസ്.ഇ പത്താംക്ലസുകളിലേയും പന്ത്രണ്ടാം ക്ലാസുകളിലെയും പരീക്ഷകൾ റദ്ദാക്കിയെന്ന് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (സി.ബി.എസ്.ഇ) സുപ്രീം കോടതിയെ അറിയിച്ചു.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയാണ് ഈ കാര്യം സുപ്രീംകോടതിയില്‍ അറിയിച്ചത്.
ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. എന്നാൽ എത്തിനോടകം നടത്തിയ മൂന്നുപരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണ്ണയം നടത്തുക അതേസമയം ഏതെങ്കിലും വിദ്യാർത്ഥികൾക്ക് ഈ കാര്യത്തിൽ പരാതിയുണ്ടെങ്കിൽ അവർക്ക് ഇംപ്രൂവ്‌മെന്റിന്പരീക്ഷയ്ക്കായി പിന്നീട് അവസരം നൽകുമെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയിൽ വ്യക്തമാക്കി
രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് ബാധ കണക്കിലെടുത്ത് പത്താം ക്ലാസ്, 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നത് പരിഗണിക്കാൻ എസ്‌സി കഴിഞ്ഞ ആഴ്ച സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന മാര്‍ക്കിനോട് ആക്ഷേപമുള്ള വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. എന്നാണോ കോവിഡ് വ്യാപനത്തിന്റെ സാഹചര്യങ്ങള്‍ മാറുന്നത് അന്ന് മാത്രമേ മാര്‍ക്ക് കൂടുതല്‍ വേണമെന്ന് കരുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയുണ്ടാകൂ.
സി ബി എസ് ഇ ചെയ്തതുപോലെ തന്നെ പരീക്ഷകൾ റദ്ദാക്കാമെന്ന് ഐ.സി.എസ്.ഇയും അറിയിച്ചു. മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇ യുടെ രീതി പിന്തുടരുമെന്നും ഐ.സി.എസ്.ഇ കോടതിയെ അറിയിച്ചു.
അതേസമയം മൂല്യനിര്‍ണയത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും ഫലപ്രഖ്യാപനത്തിന്റെ സമയക്രമം അടക്കം വ്യക്തമാക്കുന്ന വിജ്ഞാപനം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകള്‍ സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി നാളെ അന്തിമ വിധി പുറപ്പെടുവിക്കും.