പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. നാലു സെന്റ് കോളിനിയിലെ അനു(28)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് രജീഷി(30)നെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. അനുവിന്റെ വീട്ടില്‍ വച്ച് തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടിയിലായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.അതെസമയം കൊലപാതകത്തിന്റെ കാരണ എന്താണെന്ന് വ്യക്തമല്ല. സംശയത്തിന്റെ പേരിലാകാം കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.