കുടുംബ വഴക്ക്; ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി, ഭാര്യക്കായി തെരച്ചില്‍

ആന്ധ്രാപ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മുന്‍ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊലപ്പെടുത്തി.ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.

author-image
Priya
New Update

മുന്‍ സൈനികനായ ശ്രീധര്‍ (36) ആണ് മരിച്ചത്.സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയ യുവതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ആന്ധ്രാപ്രദേശിലെ പൂജാരിവാന്‍ഡലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.

15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം 2022 ല്‍ ശ്രീധര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ശ്രീധര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ ഭാര്യ മമതയുമായി (34) വഴക്കിട്ടിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീധറിന്റെ കുടുംബവീട്ടില്‍ നിന്ന് മാറിത്താമസിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.ചൊവ്വാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി.

ഇതിന് ശേഷം ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തി, ശ്രീധറെ ആശുപത്രിയില്‍ എത്തിക്കാന്‍ ശമിച്ചു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ ശ്രീധര്‍ യാത്രാമധ്യേ മരിച്ചു.

andrapradesh Crime