പാറ്റ്‌ന: ബിഹാര്‍ മുസാഫര്‍പുരി വെടിവയ്പ്പില്‍ വ്യവസായിയും അംഗരക്ഷകനും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുസാഫര്‍പുരിലാണ് സംഭവം. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
രണ്ടുപേര്‍ ചേര്‍ന്നാണ് ഇവര്‍ക്കെതിരെ വെടിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയമുന്നെും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.