കൊട്ടാരക്കരയില്‍ നടുറോഡില്‍ അമ്മയെ കുത്തിക്കൊന്നു മകന്‍; കസ്റ്റഡിയില്‍

അക്രമാസക്തനായ ജോമോനെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു.

author-image
Greeshma Rakesh
New Update
കൊട്ടാരക്കരയില്‍ നടുറോഡില്‍ അമ്മയെ കുത്തിക്കൊന്നു മകന്‍; കസ്റ്റഡിയില്‍

  

കൊട്ടാരക്കര: കോട്ടയത്ത് മകന്‍ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂര്‍ സ്വദേശി ചരുവിള പുത്തന്‍വീട് അരിങ്ങട മിനിമോള്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര-പുനലൂര്‍ റോഡില്‍ ചെങ്ങമനാട് ജക്ഷനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.

ജോമോന്‍ നിരവധി തവണയാണ് മിനിയെ കുത്തിയത്. തുടര്‍ന്ന് അക്രമാസക്തനായ ജോമോനെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. കുത്തേറ്റ മിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2007 മുതല്‍ കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട മിനി. ഇവിടെനിന്ന് ഞായറാഴ്ച കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

death mother Crime News Kottarakkara