2 പെണ്‍കുട്ടികള്‍, ലൈംഗിക കുറ്റവാളിയുടേതടക്കം 7 മൃതദേഹങ്ങള്‍; ദുരൂഹത

തിങ്കളാഴ്ച ഓക്ലഹോമ സിറ്റിയില്‍നിന്ന് 145 കിലോമീറ്റര്‍ ദൂരെ ഹെന്റിയേറ്റയ്ക്കു സമീപത്തെ പ്രദേശത്താണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

author-image
Greeshma Rakesh
New Update
2 പെണ്‍കുട്ടികള്‍, ലൈംഗിക കുറ്റവാളിയുടേതടക്കം 7 മൃതദേഹങ്ങള്‍; ദുരൂഹത

 

ഓക്ലഹോമ: യുഎസിലെ ഓക്ലഹോമയിലെ ഉള്‍ഗ്രാമത്തില്‍ കാണാതായ രണ്ടു പെണ്‍കുട്ടികള്‍, ലൈംഗിക കുറ്റവാളി എന്നിവരുള്‍പ്പെടെ 7 മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത. തിങ്കളാഴ്ച ഓക്ലഹോമ സിറ്റിയില്‍നിന്ന് 145 കിലോമീറ്റര്‍ ദൂരെ ഹെന്റിയേറ്റയ്ക്കു സമീപത്തെ പ്രദേശത്താണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

കാണാതായ ഇവി വെബ്സ്റ്റര്‍ (14), ബ്രിട്ടനി ബ്രൂവര്‍ (16) എന്നിവര്‍ക്കായുള്ള തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ലൈംഗിക കുറ്റവാളി ജെസ്സെ മക്ഫാഡന്‍ താമസിച്ചിരുന്നത് ഇവിടെയാണ്. ജെസ്സെ മക്ഫാഡന്റെയും ഇയാളുടെ കുടുംബത്തിന്റെയും മൃതദേഹങ്ങളും കൂട്ടത്തിലുണ്ടെന്നു കരുതുന്നതായി ഓക്മള്‍ഗീ കൗണ്ടി ഷരീഫ് എഡ്ഡി റൈസ് പറഞ്ഞു.

മരിച്ചവര്‍ ആരാണെന്ന് ഇതുവരേയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായും എഡ്ഡി റൈസ് പറഞ്ഞു. എവിടെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്, ആരെല്ലാമാണ് മരിച്ചത്, എങ്ങനെയായിരുന്നു മരണം എന്നീ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എഡ്ഡി തയാറായില്ല. മൃതദേഹങ്ങള്‍ കിട്ടിയതോടെ ഓക്ലഹോമ ഹൈവേ പെട്രോളും പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇവി വെബ്സ്റ്ററും ബ്രിട്ടനി ബ്രൂവറും ജെസ്സെ മക്ഫാഡന്റെ കൂടെ യാത്ര ചെയ്യുന്നത് ആളുകള്‍ കണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2003ല്‍ ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മക്ഫാഡന്‍ 2020 ഒക്ടോബറിലാണ് പുറത്തിറങ്ങയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണയ്ക്കായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാവാനും ഇയാളോടു നിര്‍ദേശിച്ചിരുന്നു.

തന്റെ മകളാണു മരിച്ചതെന്നു ബ്രിട്ടനിയുടെ പിതാവ് നതാന്‍ ബ്രൂവര്‍ മാധ്യമങ്ങളോടു പറഞ്ഞു. 'വളരെ മിടുക്കിയായിരുന്നു ബ്രിട്ടനി. മിസ് ഹെന്റിയേറ്റ ആയി അവള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുള്‍സയില്‍ ജൂലൈയില്‍ നടക്കുന്ന മിസ് നാഷനല്‍ മിസ് പെജന്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചതാണ്. ഇനി അവള്‍ക്കതിനു സാധിക്കില്ല. എന്റെ മകള്‍ പോയി. മക്ഫാഡന്റെ കുടുംബത്തോടൊപ്പം വാരാന്ത്യം ചെലവിടാന്‍ പോയതാണ്. ഞായറാഴ്ച രാത്രി തിരിച്ചുവരുമെന്ന് കരുതിയതായിരുന്നു. പക്ഷേ...' - നതാന്‍ ബ്രൂവര്‍ പറഞ്ഞു.

Crime News Child Abuse sexual harassment us