ബീഹാറില്‍ ഗര്‍ഭിണിയെ തല്ലിക്കൊന്ന് ഭര്‍തൃവീട്ടുകാര്‍; പ്രതികള്‍ ഒളിവില്‍

ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സഹോദരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കുസും ദേവിയുടെ മൂത്ത സഹോദരി മാല്‍തി ദേവി ആരോപിച്ചു. അള്‍ട്രാസൗണ്ട് റിപ്പോര്‍ട്ടിന് ശേഷം, പെണ്‍കുഞ്ഞ് ആണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ സഹോദരിയെ കൊന്ന് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

author-image
Greeshma Rakesh
New Update
ബീഹാറില്‍ ഗര്‍ഭിണിയെ തല്ലിക്കൊന്ന് ഭര്‍തൃവീട്ടുകാര്‍; പ്രതികള്‍ ഒളിവില്‍

മാന്‍പൂര്‍: ബീഹാറില്‍ ഗര്‍ഭിണിയെ തല്ലിക്കൊന്ന് ഭര്‍തൃവീട്ടുകാര്‍. രണ്ട് പെണ്‍കുട്ടികളുടെയും കാഴ്ച വൈകല്യമുള്ള ഒരു ആണ്‍കുട്ടിയുടെയും അമ്മയാണ് മരിച്ച യുവതി. മുറിയില്‍ തൂങ്ങിനിന്ന നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട കുസും ദേവി ആറുമാസം ഗര്‍ഭിണിയായിരുന്നു. മാന്‍പൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള കേവല്‍ ബിഘ ഗ്രാമത്തിലാണ് സംഭവം.ഇതിനു പിന്നാലെ കര്‍ഷകനായ ഭര്‍ത്താവ് ഉദയ് ചൗഹാനും മരുമക്കളും ഒളിവിലാണ്.

 

കുട്ടികളുടെ കരച്ചില്‍ കേട്ടാണ് ഗ്രാമവാസികള്‍ സംഭവം അറിയുന്നത്.ഏഴു വര്‍ഷം മുന്‍പാണ് മരിച്ച യുവതിയും ഉദയും തമ്മിലുള്ള വിവാഹം നടന്നത്. സംഭവത്തില്‍ പരാതിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പരിഗണിച്ച് അന്വേഷണം നടത്തുമെന്ന് മാന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ മുകേഷ് കുമാര്‍ പറഞ്ഞു. വൈകുന്നേരം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ബിഹാര്‍ഷരീഫ് സദര്‍ ആശുപത്രിയിലേക്ക് അയച്ചു.

 

ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സഹോദരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കുസും ദേവിയുടെ മൂത്ത സഹോദരി മാല്‍തി ദേവി ആരോപിച്ചു. അള്‍ട്രാസൗണ്ട് റിപ്പോര്‍ട്ടിന് ശേഷം, പെണ്‍കുഞ്ഞ് ആണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ സഹോദരിയെ കൊന്ന് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

 

 

Crime News bihar Crime India pregnant woman beat to death