വീട് വിൽക്കുന്നതിൽ തർക്കം; നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.

author-image
Greeshma Rakesh
New Update
വീട് വിൽക്കുന്നതിൽ തർക്കം; നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

 

നോയിഡ: നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. 61 കാരിയായ രേണു സിൻഹയെ കൊലപ്പെടുത്തിയതിന് 62 കാരനായ മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ അജയ് നാഥാണ് തിങ്കളാഴ്ചയാണ് പിടിയിലായത്.

കുറ്റകൃത്യം നടത്തിയ ശേഷം പ്രതി ബംഗ്ലാവിലെ സ്റ്റോർ റൂമിൽ ഒളിച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഫോൺ കോളിനോട് രേണു സിൻഹ പ്രതികരിക്കാതെ വന്നതോടെ ആശങ്കയിലായ സഹോദരൻ പോലീസിൽ പരാതി നൽകി.തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് കൊലപാതകം പുറംലോകം അറിയുന്നത്.ബലം പ്രയോഗിച്ച് ബംഗ്ലാവിൽ കയറിയ പോലീസ് രേണുവിന്റെ മൃതദേഹം കുളിമുറിയിൽ കണ്ടെത്തി. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് സഹോദരൻ വെളിപ്പെടുത്തി.

ഇതേത്തുടർന്ന് പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയും ബംഗ്ലാവിലെ സ്റ്റോർ റൂമിൽ നിന്ന് ഇയാളെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

murder Arrest Noida lLawyers Murder Noida News