ഗ്രേറ്റര്‍ നോയിഡ: ക്യാമ്പസില്‍ വെച്ച് കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി.
ഗ്രേറ്റര്‍ നോയിഡയിലെ ശിവ് നാടാര്‍ സര്‍വകലാശാലയിലാണ് സംഭവം.
വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. മൂന്നാം വര്‍ഷം ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥി അനുജ് സിംഗ് (21) ആണ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി ജീവനൊടുക്കിയത്.
വ്യാഴാഴ്ച ഇരുവരും സര്‍വകലാശാലയിലെ ഡൈനിങ്ങ് ഹാളിനരികില്‍ വച്ച് കണ്ട് സംസാരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷം അനുജ് സുഹൃത്തിനെ പിസ്റ്റള്‍ കൊണ്ട് വെടിവച്ച് കൊന്നതിനു ശേഷം തന്റെ ഹോസ്റ്റല്‍ മുറിയിലേക്കോടി അവിടെ വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കി.