ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ചായ ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി.
ചൊവ്വാഴ്ചയാണ് ഫസല്‍ഗഡ് ഗ്രാമത്തിലെ സുന്ദരി (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ധര്‍മവീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ധര്‍മവീറിനെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ധര്‍മവീറും ഭാര്യ സുന്ദരിയും തമ്മില്‍ ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നാലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാള്‍ ഉപയോഗിച്ച് ധര്‍മവീര്‍ ഭാര്യയുടെ കഴുത്തില്‍ മൂന്നു നാലു തവണ വെട്ടുകയായിരുന്നു.
പിന്നാലെ ഇയാള്‍ സ്ഥലം വിട്ടു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.