ചോറ്റാനിക്കര: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജു (37) ആണ് അറസ്റ്റിലായത്.
റൂറല്‍ എസ്പി വൈഭവ് സക്സേനയുടെയും പുത്തന്‍കുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ശാരിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. ക്രിസ്മസ് ദിവസം രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്ന് പറഞ്ഞ് ആണ് ഷൈജു ആശുപത്രിയിലെത്തിക്കുന്നത്.
ശാരി മരിച്ചിരുന്നുവെങ്കിലും ഡോക്ടര്‍ക്കും പൊലീസിനും ഇതില്‍ സംശയം തോന്നിയിരുന്നു. പിന്നീട് ശാരി വീട്ടിലെ മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചവെന്ന് പൊലീസിനോടു ഷൈജു പറഞ്ഞു.
പൊരുത്തക്കേടുകള്‍ തോന്നിയതോടെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ഷൈജു ആദ്യ ഭാര്യയുടെ സുഹൃത്തായ ശാരിയുമായി അടുപ്പത്തിലായിരുന്നു.
13 വര്‍ഷം ഷൈജു ശാരിയോടൊപ്പം എരുവേലിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. 5 വര്‍ഷം മുന്‍പ് ഇരുവരും വിവാഹവും കഴിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.