ആഗ്രഹിച്ചത് ആണ്‍കുട്ടി, ജനിച്ചത് പെണ്‍കുഞ്ഞ്; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മുത്തച്ഛനും മുത്തശ്ശിയും

ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും പ്രകോപിതരാക്കിയത്.

author-image
Greeshma Rakesh
New Update
ആഗ്രഹിച്ചത് ആണ്‍കുട്ടി, ജനിച്ചത് പെണ്‍കുഞ്ഞ്; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മുത്തച്ഛനും മുത്തശ്ശിയും

പട്ന: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം.ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ്‌ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ മുത്തച്ഛനെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റു ചെയ്തു.

കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും പ്രകോപിതരാക്കിയത്.

കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതാകുകയും ഏറെ നേരം തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെ തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു എന്നും കോമള്‍ പറയുന്നു.തുടർന്ന് പോലീസിൽ പരാതി നല്‍കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അശോകും സരോജും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയത്.

കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇരുവരും ചേര്‍ന്ന് വീട്ടില്‍ നിന്നകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. അതെസമയം വിവാഹശേഷം കോമളിനെ സരോജ് ദേവിയും അശോകും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

murder bihar Crime India grandparents