ജോധ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് തീകൊളുത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം.
ശരീരത്തില്‍ 40 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ യുവതി ജോധ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് പച്പദ്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേന്ദ്ര സിംഗ് അറിയിച്ചു.
യുവതിയുടെ വീടിന് അടുത്ത് താമസിക്കുന്ന ഷമീര്‍ ആണ് പ്രതിയെന്ന് അദ്ദേഹം പറഞ്ഞു.ഷമീര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് രാജസ്ഥാന് പോലീസ് അറിയിച്ചു.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പട്ടികജാതി-പട്ടികവര്‍ഗ ജനതക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.