65-കാരനെ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി യുവതി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വിഡിയോയും ചിത്രവും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
65-കാരനെ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി യുവതി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

 മലപ്പുറം: 65-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടില്‍ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.

അലിപ്പറമ്പ് സ്വദേശിയായ വയോധികനില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേര്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.മൊബൈല്‍ ഫോണിലൂടെ വിളിച്ച് വയോധികനുമായി ബന്ധം സ്ഥാപിച്ച യുവതി, മാര്‍ച്ച് 18ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.

 

രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വിഡിയോയും ചിത്രവും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സിഐ പ്രേംജിത്ത്, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Arrest Crime News Honey Trap malappuram News