കാണ്‍പൂരില്‍ 17-കാരന്‍ കൊല്ലപ്പെട്ട നിലയില്‍; അധ്യാപികയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കാണ്‍പൂരില്‍ 17-കാരനെ കൊലപ്പെടുത്തി അധ്യാപികയുടെ കാമുകന്‍.തട്ടിക്കൊണ്ടുപോകലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി കുട്ടിയുടെ കുടുംബത്തില്‍ നിന്ന് മോചനദ്രവ്യം വാങ്ങിയതായും പോലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
കാണ്‍പൂരില്‍ 17-കാരന്‍ കൊല്ലപ്പെട്ട നിലയില്‍; അധ്യാപികയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ലഖ്നൗ: കാണ്‍പൂരില്‍ 17-കാരനെ കൊലപ്പെടുത്തി അധ്യാപികയുടെ കാമുകന്‍.തട്ടിക്കൊണ്ടുപോകലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി കുട്ടിയുടെ കുടുംബത്തില്‍ നിന്ന് മോചനദ്രവ്യം വാങ്ങിയതായും പോലീസ് പറഞ്ഞു.പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുട്ടിയുടെ ട്യൂഷന്‍ ടീച്ചര്‍ രചിതയുടെ കാമുകന്‍ പ്രഭാത് ശുക്ലയാണ് സ്റ്റോര്‍ റൂമിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്നും പ്രഭാതിനെ പിന്തുടര്‍ന്ന് സ്റ്റോര്‍ റൂമിലേക്ക് പോയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മനസിലായതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയും പ്രഭാതും ഒരുമിച്ച് മുറിയിലേക്ക് കയറുന്നത് കാണാനാകുമെന്നും പോലീസ് പറയുന്നു.

 

ഏകദേശം 20 മിനിറ്റിനു ശേഷം പ്രഭാത് പുറത്തേക്ക് വന്നെങ്കിലും കുട്ടി പുറത്തേക്ക് വന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ പിന്നീട് മറ്റാരും മുറിയില്‍ പ്രവേശിച്ചതായി തോന്നുന്നില്ലെന്ന് പോലീസ് പറയുന്നു.തുടര്‍ന്ന് പ്രതി വസ്ത്രം മാറി കുട്ടിയുടെ സ്‌കൂട്ടറില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.സംഭവത്തില്‍ പ്രഭാത്, 21 കാരിയായ രചിത, ഇവരുടെ സുഹൃത്ത് ആര്യന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയെ തിരികെ നല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത് ലഭിച്ചതായി കുടുംബം പറഞ്ഞു. എന്നാല്‍ കത്ത് നല്‍കുന്നതിന് മുമ്പ് തന്നെ കുട്ടി കൊല്ലപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിരുന്നു ഭീഷണിക്കത്തെന്നും പൊലീസ് പറഞ്ഞു. അതെസമയം കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

Crime India murder kanpur teacher