നാലാം പാദത്തില്‍ യേസ് ബാങ്കിന്റെ അറ്റാദായത്തില്‍ 45 ശതമാനം ഇടിവ്

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ യേസ് ബാങ്കിന്റെ അറ്റാദായത്തില്‍ 44.9% ഇടിവ്.

author-image
Web Desk
New Update
നാലാം പാദത്തില്‍ യേസ് ബാങ്കിന്റെ അറ്റാദായത്തില്‍ 45 ശതമാനം ഇടിവ്

 

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ യേസ് ബാങ്കിന്റെ അറ്റാദായത്തില്‍ 44.9% ഇടിവ്. 202 കോടി രൂപയായി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിലെ അറ്റാദായം 367.46 കോടി രൂപയാണ്.

2023 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം അതേ സാമ്പത്തിക വര്‍ഷത്തിന്റെ മുന്‍ പാദത്തേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് ബാങ്ക് പറഞ്ഞു.

ഈ കാലയളവില്‍ യെസ് ബാങ്കിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അറ്റപലിശ വരുമാനം 2,105 കോടി രൂപയാണ്. പലിശ ഇതര വരുമാനം 22.8% വര്‍ധിച്ച് 1,082 കോടി രൂപയായി.

നിക്ഷേപങ്ങളിലും ഗ്രാനുലാര്‍ അഡ്വാന്‍സുകളിലും ബാങ്ക് ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് അനുപാതം 30.8% ആണ്.

യെസ് ബാങ്ക് അതിന്റെ ആസ്തി നിലവാരം മെച്ചപ്പെടുത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം കഴിഞ്ഞ വര്‍ഷത്തെ 13.9 ശതമാനവും കഴിഞ്ഞ പാദത്തില്‍ 2.0 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.2% ആണ്.

business yes bank banking