ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; ജിഡിപി പ്രവചനം പരിഷ്കരിച്ച് ലോകബാങ്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷം 6.9 ശതമാനം വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്.സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.

author-image
Lekshmi
New Update
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; ജിഡിപി പ്രവചനം പരിഷ്കരിച്ച് ലോകബാങ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷം 6.9 ശതമാനം വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്.സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2023 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി ഉയർത്തി.

 

എന്നാൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രവചനം 7 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി ബാങ്ക് കുറച്ചു.അതേസമയം, 23 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 7.1 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് വ്യക്തമാക്കി.ചരക്ക് വിലയിലെ ഇടിവ് പണപ്പെരുപ്പ സമ്മർദത്തെ കുറയ്ക്കുമെന്ന് ലോക ബാങ്ക് പറഞ്ഞു.

 

ധനക്കമ്മി ലക്ഷ്യം 6.4 ശതമാനം കൈവരിക്കാൻ ഇന്ത്യൻ ഗവൺമെന്റ് തയ്യാറെടുക്കുകയാണ്.ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ പണനയം കർശനമാക്കിയതും ചരക്കുകളുടെ വിലക്കയറ്റവും മറ്റ് സമ്പദ് വ്യവസ്ഥയെപോലെ ഇന്ത്യയെയും ബാധിച്ചു. എന്നിരുന്നാലും, മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ആഗോള മാന്ദ്യം ഇന്ത്യയിൽ വളരെ കുറഞ്ഞ സ്വാധീനം ചെലുത്തുമെന്ന് ലോക ബാങ്ക് പറയുന്നു.

 

world bank GDP