വിപ്രോയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി കടന്നു; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കമ്പനി

വിപ്രോയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി കടന്നു; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കമ്പനി ഇതാദ്യമായി വിപ്രോയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി രൂപ മറികടന്നു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ഐടി കമ്പനിയാണ് വിപ്രോ. വ്യാപാരം ആരംഭിച്ചയുടനെ വിപ്രോയുടെ ഓഹരി വില 550 രൂപയിലേയ്ക്ക് ഉയർന്നതോടെയാണ് വിപണി മൂല്യം 3.01 ലക്ഷം കോടി രൂപയായത്.

author-image
sisira
New Update
വിപ്രോയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി കടന്നു; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കമ്പനി

ഇതാദ്യമായി വിപ്രോയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി രൂപ മറികടന്നു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ഐടി കമ്പനിയാണ് വിപ്രോ.

വ്യാപാരം ആരംഭിച്ചയുടനെ വിപ്രോയുടെ ഓഹരി വില 550 രൂപയിലേയ്ക്ക് ഉയർന്നതോടെയാണ് വിപണി മൂല്യം 3.01 ലക്ഷം കോടി രൂപയായത്.

ഇതിനുമുമ്പ് ടിസിഎസ്, ഇൻഫോസിസ് എന്നീ കമ്പനികളാണ് മൂന്ന് ലക്ഷം കോടി വിപണിമൂല്യം പിന്നിട്ടിട്ടുള്ളത്. വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ 14-ാമത്തെ കമ്പനിയായി ഇതോടെ വിപ്രോ.

14.05 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് ഒന്നാമത്. ടിസിഎസിന്റെ മൂല്യം 11.58 ലക്ഷം കോടിയും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 8.33 ലക്ഷം കോടിയുമാണ്. ഈ കമ്പനികൾക്കാണ് രണ്ടുംമൂന്നും സ്ഥാനം.

തിയറി ഡിലോപാർട്ട് കമ്പനിയുടെ സിഇഒയും എംഡിയുമായതോടെയാണ് വിപ്രോയുടെ ഓഹരി വില കുതിക്കാൻ തുടങ്ങിയത്.

എലിപ്പനി: ജാഗ്രത വേണം

 

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

 

പനി, പേശിവേദന, തലവേദന, വയറുവേദന,ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

business mcap wipro it