കേരളത്തിന്റെ ബ്രാഹ്മിൺസ് ഇനി വിപ്രോക്ക് സ്വന്തം

മലയാളികളുടെ പരമ്പരാഗത വെജിറ്റേറിയൻ പാക്കേജ്ഡ് ഫൂഡ‍് ബ്രാൻഡായ ബ്രാഹ്മിൺസ് ഏറ്റെടുത്ത് വിപ്രോ.കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച കരാർ ഒപ്പിട്ടതായി വിപ്രോ ആണ് പ്രഖ്യാപിച്ചത്

author-image
Lekshmi
New Update
കേരളത്തിന്റെ ബ്രാഹ്മിൺസ് ഇനി വിപ്രോക്ക് സ്വന്തം

മലയാളികളുടെ പരമ്പരാഗത വെജിറ്റേറിയൻ പാക്കേജ്ഡ് ഫൂഡ‍് ബ്രാൻഡായ ബ്രാഹ്മിൺസ് ഏറ്റെടുത്ത് വിപ്രോ.കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച കരാർ ഒപ്പിട്ടതായി വിപ്രോ ആണ് പ്രഖ്യാപിച്ചത്.കേരളത്തിലെ നിറപറ ബ്രാൻഡും അടുത്തിടെ ഏറ്റെടുത്തതിനെത്തുടർന്ന്, പാക്കേജ്ഡ് ഫുഡ്സ് സെഗ്‌മെൻറിലെ വലിയ വിപണി വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കറി പൗഡറുകൾ, റെഡി-ടു-കുക്ക് ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന ബ്രാൻഡാണ് ബ്രാഹ്മിൺസ്.ഈ വിഭാഗത്തിലെ ബിസിനസ് വിപുലീകരിക്കുന്നതിനായാണ് വിപ്രോ കമ്പനി ഏറ്റെടുക്കുന്നത്.കേരളത്തിലെ പരമ്പരാഗത പക്കേജ്ഡ് ഫൂഡ് ബ്രാൻഡാണിത്.കമ്പനി സുഗന്ധവ്യഞ്ജന മിശ്രിതങ്ങൾ, കറി പൗഡറുകൾ, അച്ചാറുകൾ, ഡെസേർട്ട് മിക്‌സുകൾ പുട്ടു പൊടി എന്നിവയുൾപ്പെടെ പുറത്തിറക്കുന്നുണ്ട്.

അതേസമയം നിറപറ ഏറ്റെടുത്തുകൊണ്ടായിരുന്നു ഭക്ഷ്യ വിപണന രംഗത്തേക്കിള്ള വിപ്രോയുടെ പ്രവേശനം.ആറ് മാസത്തിനുള്ളിൽ, ബ്രാഹ്മിൺസും ഏറ്റെടുക്കുന്നതോടെ ഈ രംഗത്തെ മേൽക്കോയ്മ ലക്ഷ്യമിടുകയാണ് കമ്പനി.വിപ്രോ കൺസ്യൂമർ കെയർ ഫുഡ്സ് ബിസിനസിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് ബ്രാഹ്മിൻസ് എംഡി ശ്രീനാഥ് വിഷ്ണു പ്രതികരിച്ചു.

wipro brahmins