ജിയോ ഉപഭോക്താക്കളെ ഞെട്ടിക്കുന്ന ഓഫറുകൾ ഇന്നുണ്ടാകുമോ? : ടെലികോം ലോകം ആകാംക്ഷയിൽ

4ജി തരംഗമുയര്‍ത്തിയ റിലയന്‍സ് ജിയോയില്‍ നിന്നും വന്‍ പ്രഖ്യാപനം ഇന്നുണ്ടാകുമോ? എന്ന് ഉറ്റുനോക്കുകയാണ് ടെലികോം ലോകം. ജീവനക്കാരേയും ഓഹരി ഉടമകളേയും അഭിസംബോധന ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഇന്ന് നടത്തുന്ന പ്രസംഗത്തില്‍ അമ്പരിപ്പിക്കുന്ന വാ്ഗദാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.

author-image
BINDU PP
New Update
 ജിയോ ഉപഭോക്താക്കളെ ഞെട്ടിക്കുന്ന ഓഫറുകൾ ഇന്നുണ്ടാകുമോ? : ടെലികോം ലോകം ആകാംക്ഷയിൽ

ന്യൂഡല്‍ഹി : 4ജി തരംഗമുയര്‍ത്തിയ റിലയന്‍സ് ജിയോയില്‍ നിന്നും വന്‍ പ്രഖ്യാപനം ഇന്നുണ്ടാകുമോ? എന്ന് ഉറ്റുനോക്കുകയാണ് ടെലികോം ലോകം. ജീവനക്കാരേയും ഓഹരി ഉടമകളേയും അഭിസംബോധന ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഇന്ന് നടത്തുന്ന പ്രസംഗത്തില്‍ അമ്പരിപ്പിക്കുന്ന വാ്ഗദാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.

ജിയോ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനവും ചിലപ്പോള്‍ ഇന്നുണ്ടായേക്കും. സെപ്തംബര്‍ അഞ്ചിനാണ് ജിയോ ലോഞ്ച് ചെയ്തത്. വെല്‍ക്കം ഓഫറില്‍ ഡിസംബര്‍ അഞ്ച് വരെ ജിയോ സേവനം തികച്ചും സൗജന്യമാണ്. വെല്‍ക്കം ഓഫറിന്റെ കാലാവധി കഴിഞ്ഞാല്‍ യുസര്‍മാര്‍ ജിയോയുടെ പ്ലാനുകളിലേക്ക് മാറേണ്ടി വരും.

jio reliance