ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി യുഎസ് കമ്പനി

അമേരിക്കന്‍ ബഹുരാഷ്ട്ര സെമി കണ്ടക്ടര്‍ യുഎസ് ചിപ്പ് മേക്കര്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ് തങ്ങളുടെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ബംഗളൂരുവിലെ ടെക് ഹബ്ബില്‍ നിര്‍മിക്കുമെന്നും അറിയിച്ചു.

author-image
Greeshma Rakesh
New Update
ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി യുഎസ് കമ്പനി

കലിഫോര്‍ണിയ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏകദേശം 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും അമേരിക്കന്‍ ബഹുരാഷ്ട്ര സെമി കണ്ടക്ടര്‍ യുഎസ് ചിപ്പ് മേക്കര്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്.

തങ്ങളുടെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ബംഗളൂരുവിലെ ടെക് ഹബ്ബില്‍ നിര്‍മിക്കുമെന്നും കന്പനി അറിയിച്ചു. കലിഫോര്‍ണിയയിലെ സാന്താക്ലാര ആസ്ഥാനമായുള്ള പ്രവര്‍ത്തിക്കുന്ന കന്പനിയാണ് അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സില്‍ ചീഫ് ടെക്നോളജി ഓഫീസര്‍ മാര്‍ക്ക് പേപ്പര്‍മാസ്റ്ററാണ് എഎംഡിയുടെ പ്രഖ്യാപനം നടത്തിയത്.

ഫോക്സ്‌കോണ്‍ ചെയര്‍മാന്‍ യംഗ് ലിയു, മൈക്രോണ്‍ സിഇഒ സഞ്ജയ് മെഹ്റോത്ര എന്നിവരാണ് പ്രധാന പരിപാടിയിലെ മറ്റ് പ്രസംഗകര്‍. ഈ വര്‍ഷം അവസാനത്തോടെ ബംഗളൂരുവില്‍ പുതിയ ഡിസൈന്‍ സെന്റര്‍ കാമ്പസ് തുറക്കുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 പുതിയ എഞ്ചിനിയറിംഗ് റോളുകള്‍ സൃഷ്ടിക്കുമെന്നും എഎംഡി അറിയിച്ചു.

india united states Bussuness News AMD Microchips