കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

2022-23 ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് ഉയർന്നു.

author-image
Lekshmi
New Update
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

2022-23 ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് ഉയർന്നു.വാണിജ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22 ൽ 119.5 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 7.65 ശതമാനം വർധിച്ച് 128.55 ബില്യൺ ഡോളറായി ഉയർന്നു.

2020-21ൽ ഇത് 80.51 ബില്യൺ ഡോളറായിരുന്നു.യുഎസിലേക്കുള്ള കയറ്റുമതി 2021-22ൽ 76.18 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 2.81 ശതമാനം ഉയർന്ന് 78.31 ബില്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 16 ശതമാനം വർധിച്ച് 50.24 ബില്യൺ ഡോളറിലുമെത്തി.2022-23 കാലഘട്ടത്തിൽ, ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യം 2021-22 ലെ 115.42 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 1.5 ശതമാനം ഇടിഞ്ഞ് 113.83 ബില്യൺ ഡോളറായി.

2022-23ൽ ചൈനയിലേക്കുള്ള കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 15.32 ബില്യൺ ഡോളറിലെത്തി,കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇറക്കുമതി 4.16 ശതമാനം ഉയർന്ന് 98.51 ബില്യൺ ഡോളറിലെത്തി.2021-22 ലെ 72.91 ബില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യാപാര കമ്മി 83.2 ബില്യൺ ഡോളറായി വർദ്ധിച്ചു.

വിദഗ്‌ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയും യുഎസും സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്ന പ്രവണത വരും വർഷങ്ങളിലും തുടരും.

ഫാർമസ്യൂട്ടിക്കൽ, എഞ്ചിനീയറിംഗ്, ജ്വല്ലറി തുടങ്ങിയ വസ്‌തുക്കളുടെ കയറ്റുമതി വർധിക്കുന്നത് അമേരിക്കയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്‌ഐഇഒ) പ്രസിഡന്റ് എ ശക്തിവേൽ പറഞ്ഞു.

trading partner indias us