കൊച്ചി: തിരുവനന്തപുരം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ലാബില്‍ വികസിപ്പിച്ചെടുത്ത റാഡ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഹ്രവര്‍ത്തനമാരംഭിച്ചു. ഒരു കുട്ടി 'യന്തിരന്‍' തന്നെയായ റാഡ യാത്രക്കാരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും വാര്‍ത്ത അറിയേണ്ടവര്‍ക്കു വാര്‍ത്ത വായിച്ചു കൊടുക്കാനും തുടങ്ങി കുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ വരെ കൂടെയുണ്ട്. രാജ്യത്തെ ആദ്യ എയര്‍ലൈന്‍ റോബോട്ടായ റാഡയെ പൂര്‍ണ്ണമായും കേരളത്തിലാണ് വികസിപ്പിച്ചെടുത്തത്.
റാഡയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ടാറ്റ സണ്‍സ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താരയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന രാധയുടെ ഇന്റലിജന്‍സ് കോഡിങ് മുതല്‍ രൂപകല്‍പ്പനയും പൈന്റിങ്ങും വരെ കേരളത്തിലാണ് നിര്‍വഹിച്ചത്. ആറുമാസം കൊണ്ടാണ് രാധയുടെ നിര്‍മാണം പൂര്‍ത്തിയായത്. വീല്‍ ചെയര്‍ കൊണ്ടുവരാനും, ലഗ്ഗേജ് ശേഖരണവും തുടങ്ങിയ സേവനങ്ങള്‍ അടുത്ത ഘട്ടത്തില്‍ റാഡയില്‍ നിന്നുണ്ടാവും.