ടെക്നോപാര്‍ക്കില്‍ ബാക്ക് ടു ഓഫീസ്; ടെക്കികള്‍ക്ക് ഈവന്റുകള്‍, സെല്‍ഫി പോയന്റുകള്‍, റിക്രിയേഷന്‍ ഏരിയ!

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോമിനോട് വിടപറഞ്ഞ് ഐടി ഹബ്ബായ ടെക്നോപാര്‍ക്ക്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോവിഡ് കാരണം പല ഓഫീസുകളും അടച്ചിടുകയും വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം ഏര്‍പ്പെടുത്തുകയുമായിരുന്നു. എന്നാല്‍ കോവിഡിന്റെ വ്യാപനം കുറഞ്ഞതോടെയാണ് ബാക്ക് ടു ഓഫീസുമായി ഐടി കമ്പനികള്‍ രംഗത്തെത്തിയത്.

author-image
Web Desk
New Update
ടെക്നോപാര്‍ക്കില്‍ ബാക്ക് ടു ഓഫീസ്; ടെക്കികള്‍ക്ക് ഈവന്റുകള്‍, സെല്‍ഫി പോയന്റുകള്‍, റിക്രിയേഷന്‍ ഏരിയ!

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോമിനോട് വിടപറഞ്ഞ് ഐടി ഹബ്ബായ ടെക്നോപാര്‍ക്ക്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോവിഡ് കാരണം പല ഓഫീസുകളും അടച്ചിടുകയും വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം ഏര്‍പ്പെടുത്തുകയുമായിരുന്നു. എന്നാല്‍ കോവിഡിന്റെ വ്യാപനം കുറഞ്ഞതോടെയാണ് ബാക്ക് ടു ഓഫീസുമായി ഐടി കമ്പനികള്‍ രംഗത്തെത്തിയത്.

ജീവനക്കാരെ ഓഫീസുകളിലേക്ക് സ്വീകരിക്കുന്നതിന് വിവിധ ഐടി കമ്പനികള്‍ ഇവന്റുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. മാത്രമല്ല ക്യാമ്പസിലെ വിവിധ സ്ഥലങ്ങളില്‍ ഐ ലവ് ടെക്നോപാര്‍ക്ക് എന്ന പേരില്‍ സെല്‍ഫി പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. റിക്രിയേഷന്‍ ഏരിയ, ഓപ്പണ്‍ ജിം, നടപ്പാത എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു.

20 ശതമാനം തൊഴിലാളികള്‍ മാത്രമേ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരുന്നുള്ളുവെന്ന് ടെക്നോപാര്‍ക്ക് കമ്പനികള്‍ പറയുന്നു. ലോക്ക്ഡൗണ്‍ പ്രതിസന്ധി ഘട്ടത്തില്‍ ജോലിയില്‍ പ്രവേശിച്ച ജൂനിയര്‍ ജീവനക്കാര്‍ ഇതുവരെ ഓഫീസ് കണ്ടിട്ടില്ല. അവര്‍ തങ്ങളുടെ ഓഫീസുകള്‍ കാണാനുള്ള ആകാംഷയിലാമെന്ന് ഐടി കമ്പനി മാനേജര്‍മാര്‍ പറയുന്നു.

ഓഫീസ് വീണ്ടും തുറക്കുന്നത് ആവേശകരമാക്കാന്‍ പല കമ്പനികളും അവരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ സെല്‍ഫി സ്പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കിലും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും ഓഫീസുകളുള്ള ഐടി കമ്പനിയായ ഫിംഗന്റ് ഗ്ലോബല്‍ സൊല്യൂഷന്‍സ് അടുത്തിടെ തങ്ങളുടെ ജീവനക്കാരെ കാര്‍ണിവല്‍ തീം പാര്‍ട്ടിയുമായാണ് സ്വാഗതം ചെയ്തത്. കഴിഞ്ഞ മാസം, പ്രശസ്ത സാങ്കേതിക വിജ്ഞാന സമൂഹമായ ഫയ:80, ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗില്‍ ഒരു മീറ്റ്-അപ്പ് നടത്തി. വളരെക്കാലത്തിനുശേഷം കാമ്പസില്‍ 280 ഓളം സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ അവിടെ ഒത്തുകൂടി.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ടെക്‌നോപാര്‍ക്ക് ഒന്നാം ഘട്ടത്തിലെ ഏറ്റവും പഴക്കമുള്ള നിള കെട്ടിടത്തിന്റെ നവീകരണത്തിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഭവാനി കെട്ടിടത്തിലും ടെക്‌നോപാര്‍ക്ക് ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള പഴയ കെട്ടിടങ്ങളിലും നവീകരണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പെയിന്റിംഗ്, റൂഫ്, ഫ്ളോറിംഗ്, കോമണ്‍ ഏരിയകളുടെ സൗന്ദര്യവല്‍ക്കരണം, വൈദ്യുതീകരണം തുടങ്ങിയ അറ്റകുറ്റപ്പണികളും ആരംഭിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, അടുത്ത 10 വര്‍ഷത്തേക്ക് ഈ പഴയ കെട്ടിടങ്ങള്‍ക്ക് വലിയ നവീകരണം ആവശ്യമില്ല. അതാണ് ലക്ഷ്യമെന്ന് ടെക്‌നോപാര്‍ക്ക് ജിഎം (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍ പറഞ്ഞു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, മിക്ക സൗകര്യങ്ങളും ഉപയോഗിക്കാതെയും പരിപാലിക്കപ്പെടാതെയുമാണ് കിടക്കുന്നത്. നിള കെട്ടിടത്തിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ ചില കമ്പനികള്‍ പരാതിപ്പെട്ടിരുന്നു. ഫുഡ് കോര്‍ട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നു.

 

trivandrum Technopark back tio office program