ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ സേവന കയറ്റുമതി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മാര്‍ച്ച് പാദത്തിലെ വരുമാനം 16.9 ശതമാനം വര്‍ധിച്ച് 59,162 കോടി രൂപയായപ്പോള്‍, ലാഭം 14.76 ശതമാനം ഉയര്‍ന്ന് 11,392 കോടി രൂപയായി.
ഐടി ഭീമന്റെ പ്രവര്‍ത്തന മാര്‍ജിന്‍ 24.5% ഉം നെറ്റ് മാര്‍ജിന്‍ 19.3% ഉം ആയി. ഈ പാദത്തില്‍, കമ്പനി 821 ജീവനക്കാരെ നിയമിച്ചു. ഇതോടെ മൊത്തം തൊഴിലാളികള്‍ 614,795 ആയി.