മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ടാറ്റാ മോട്ടോര്‍സിന്റെ ലാഭം 3,764 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 945 കോടി നഷ്ടമായിരുന്നു. മൊത്തം പ്രവര്‍ത്തന വരുമാനം 32 ശതമാനം ഉയര്‍ന്ന് 1.05 ലക്ഷം കോടിയായി. വരുമാനം 93 ശതമാനം വര്‍ധിച്ച് 21,214 കോടിയായി.
വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയിലും വര്‍ധനവുണ്ടായി. ഈ പാദത്തില്‍ 22 ശതമാനം വളര്‍ച്ചയാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വാണിജ്യ വാഹന വില്‍പ്പനയിലെ പ്രകടനം യാത്രാ വാഹനങ്ങളുടെ കാര്യത്തില്‍ നിലനിര്‍ത്താനായില്ല. യാത്രാ വാഹന വില്‍പ്പനയില്‍ 3 ശതമാനം ഇടിവുണ്ടായി.