ജ്വല്ലറികളില്‍ നടക്കുന്ന സംശയകരമായ ഇടപാടുകള്‍; 7 ദിവസത്തിനുള്ളില്‍ അറിയിക്കണം

ജ്വല്ലറികളില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ് എന്നിവ തടയാന്‍ പുതിയ നീക്കവുമായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(എഫ്‌ഐയു).

author-image
Greeshma Rakesh
New Update
ജ്വല്ലറികളില്‍ നടക്കുന്ന സംശയകരമായ ഇടപാടുകള്‍; 7 ദിവസത്തിനുള്ളില്‍ അറിയിക്കണം

ന്യൂഡല്‍ഹി: ജ്വല്ലറികളില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ് എന്നിവ തടയാന്‍ പുതിയ നീക്കവുമായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(എഫ്‌ഐയു).ജ്വല്ലറികളില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നടക്കുന്ന ഇടപാടുകളില്‍ ഏതെങ്കിലും സംശയകരമെന്നു തോന്നിയാല്‍ 7 ദിവസത്തിനകം വ്യാപാരികള്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള എഫ്‌ഐയുവിനെ അറിയിക്കണം.ഇതിനായുള്ള മാര്‍ഗരേഖ കേന്ദ്രം തയാറാക്കി.

ഉപഭോക്താവിന്റെ പെരുമാറ്റം സംശയകരമോ അസ്വാഭാവികമോ ആയാല്‍,വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണമടച്ചാല്‍,വിദേശ കറന്‍സിയോ വിദേശ കാര്‍ഡുകളോ ഉപയോഗിച്ച് സ്വര്‍ണമോ വിലകൂടിയ ലോഹങ്ങളോ വാങ്ങിയാല്‍,ആഭരണം വാങ്ങുന്നതിന് കള്ളനോട്ട് ഉപയോഗിച്ചാല്‍,ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീം അക്കൗണ്ടിലെ തുക അസ്വാഭാവികമായി വര്‍ധിക്കുകയോ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് പണം വരിന്നത്,എന്നിവയാണ് സംശയകരമായ സാഹചര്യങ്ങള്‍.

 

JEWELLERY Bussiness Financial Sector