സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു; രേഖകൾ കൈമാറുന്നതിനിടെ കണ്ണുനിറഞ്ഞ് പിതാവ്

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ കുടുംബ വീട് വിറ്റു.സിനിമാനടനും നിര്‍മാതാവുമായ സി.മണികണ്ഠന്‍ സുന്ദര്‍ പിച്ചൈയുടെ വീട് വാങ്ങിയതായാണ് റിപ്പോർട്ട്.

author-image
Lekshmi
New Update
സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു; രേഖകൾ കൈമാറുന്നതിനിടെ കണ്ണുനിറഞ്ഞ് പിതാവ്

ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ കുടുംബ വീട് വിറ്റു.സിനിമാനടനും നിര്‍മാതാവുമായ സി.മണികണ്ഠന്‍ സുന്ദര്‍ പിച്ചൈയുടെ വീട് വാങ്ങിയതായാണ് റിപ്പോർട്ട്.അശോക് നഗറിൽ സ്ഥിതിചെയ്യുന്ന വീട്ടിലാണ് സുന്ദർ പിച്ചൈ തന്റെ ബാല്യകാലം മുഴുവൻ ചെലവഴിച്ചത്.

തമിഴ്‌നാട്ടിലെ മധുരയിൽ സ്റ്റെനോഗ്രാഫറായ ലക്ഷ്മിയുടെയും ഇലക്‌ട്രിക്കൽ എഞ്ചിനീയറായ രഘുനാഥ പിച്ചൈയുടെയും മകനായി ജനിച്ച സുന്ദർ പിച്ചൈ സ്കൂൾ 20 വയസുവരെ താമസിച്ചയിടമാണിത്.സുന്ദര്‍ പിച്ചൈയുടെ പിതാവ് രഘുനാഥ പിച്ചൈയാണ് വീട് വിറ്റത്.

വസ്തു ഗൂഗിൾ മേധാവിയുടെ മാതാപിതാക്കളുടേതാണെന്ന് അറിഞ്ഞതോടെയാണ് ഉടൻ വാങ്ങാൻ തീരുമാനിച്ചതെന്ന് മണികണ്ഠൻ പറഞ്ഞു.സുന്ദർ പിച്ചൈ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയെന്നും അദ്ദേഹം താമസിച്ചിരുന്ന വീട് വാങ്ങിയത് എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ വിനയത്തോടെയായിരുന്നു ഗൂഗിൾ സിഇഒയുടെ മാതാപിതാക്കളുടെ പെരുമാറ്റം.ചെന്നപ്പോൾ തന്നെ സുന്ദർ പിച്ചൈയുടെ അമ്മ ഒരു ഫിൽറ്റർ കോഫി ഉണ്ടാക്കിത്തന്നു.ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രേഖകളെല്ലാം പിതാവ് കൈമാറുകയായിരുന്നു.അവരുടെ വിനയവും എളിമയും നിറഞ്ഞ സമീപനം എന്നെ അത്ഭുതപ്പെടുത്തി"; മണികണ്ഠൻ പറയുന്നു.

 

 

Home CHENNAI sundar pichais