പുതിയ 'റോളി'ല്‍ ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ പ്രമുഖ സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡായ മേബെല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

author-image
Web Desk
New Update
പുതിയ 'റോളി'ല്‍ ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ പ്രമുഖ സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡായ മേബെല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സുഹാന പങ്കെടുത്തു. താരപുത്രിയുടെ ആദ്യ പത്രസമ്മേളനമാണിത്.

സുഹാനയുടെ ആദ്യ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് സുഹാന. ഈ വര്‍ഷം തന്നെ സിനിമ റിലീസ് ചെയ്യും. സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. ചിത്രത്തില്‍ സുഹാനയ്‌ക്കൊപ്പം അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയും ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറും അഭിനയിക്കുന്നുണ്ട്.

സിനിമ പ്രവേശത്തിനു മുന്നോടിയായാണ് സുഹാന ആഗോള ബ്രാന്‍ഡിന്റെ മോഡലായി പ്രത്യക്ഷപ്പെടുന്നത്. പ്രോഗ്രാമിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. സുഹാന മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

suhana khan shah rukh khan