മലപ്പുറം: പാർട്ണർഷിപ് സൗഹൃദത്തിലൂടെ ബിസിനസ് രംഗത്ത് വിജയത്തിന്റെ പടവുകൾ കയറുകയാണ് സിൽവാൻ ബിസിനസ് ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സിൽവാൻ മുസ്തഫ.സിൽവാൻ ടൈൽസാണ് ഇന്ന് 18 ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് കുതിക്കുന്നത്.
പുത്തനത്താണിയിൽ ചെറിയ സംരംഭമായി തുടങ്ങിയ ബിസിനസിൽ ഗുണമേന്മയും വിശ്വാസ്യതയും സൗഹൃദവും മുറുകെപ്പിടിച്ചുള്ള നിലപാടാണ് തന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് സിൽവാൻ മുസ്തഫ പറയുന്നു.ഏത് പ്രതിസന്ധിഘട്ടത്തിലും ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.
ന്യായമായ വിലയിൽ ഗുണനിലവാരമുള്ള സാധനങ്ങൾ എത്തിച്ച് നൽകും.ബിസിനസിൽ ഉപഭോക്താവിന്റെ സംതൃപ്തി പ്രധാനമാണെന്നും മുസ്തഫ പറഞ്ഞു.സ്ഥാപനത്തിന്റെ ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന ജീവനക്കാരും മുന്നോട്ടുള്ള കുതിപ്പിൽ സഹായകരമായി നിലകൊള്ളുന്നു.
18 സംരംഭങ്ങളിലായി 400ഓളം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് വേണ്ടി സിൽവാൻ ചാരിറ്റി ഗ്രൂപ്പും പ്രവർത്തിക്കുന്നു.2007ൽ രണ്ട് മുറികളിൽനിന്ന് തുടങ്ങിയ സിൽവാൻ ടൈൽസിന്റെ ശാഖകൾ 17 വർഷംകൊണ്ട് വളാഞ്ചേരി, പുത്തനത്താണി, ആലുവ, പാലക്കാട്, എടവണ്ണ, മഞ്ചേരി, പട്ടാമ്പി, പെരിന്തൽമണ്ണ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.