ഓഹരിവിപണിയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്

ഒമിക്രോൺ ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയാൻ ശ്രമിക്കുമ്പോൾ സൂചികകൾ കുത്തനെ ഇടിയുന്നു

author-image
Vidya
New Update
ഓഹരിവിപണിയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്

മുംബൈ: ഒമിക്രോൺ ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയാൻ ശ്രമിക്കുമ്പോൾ സൂചികകൾ കുത്തനെ ഇടിയുന്നു. ബിഎസ്ഇ സെൻസെക്സ് 949.32 പോയിന്റും എൻഎസ്ഇ നിഫ്റ്റി 284.45 പോയിന്റും താഴ്ന്നു. സെൻസെക്സ് 56747.14ലും നിഫ്റ്റി 169112.25ലും അവസാനിച്ചു.

സെൻസെക്സിൽ ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും വിലയിടിവു നേരിട്ടത്.

ബിഎസ്ഇ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ വിപണിമൂല്യത്തിൽ ഇന്നലെ 4.29 ലക്ഷം കോടി രൂപ കുറവുണ്ടായി.

stock market omicron