ഓഹരി സൂചികകളില്‍ നഷ്ടം

സെന്‍സെക്‌സ് 121 പോയന്റ് നഷ്ടത്തില്‍ 51,219ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 15,081ലുമാണ് വ്യാപാരം നടക്കുന്നത്.

author-image
Rajesh Kumar
New Update
ഓഹരി സൂചികകളില്‍ നഷ്ടം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ നഷ്ടത്തിലായി.

സെന്‍സെക്‌സ് 121 പോയന്റ് നഷ്ടത്തില്‍ 51,219ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 15,081ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 824 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 349 ഓഹരികള്‍ നഷ്ടത്തിലുമാണ്. 65 ഓഹരികള്‍ക്ക് മാറ്റമില്ല.

ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

 

sensex nifty