സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം തുടങ്ങി

ഓഹരി വിപണിയില്‍ തിങ്കളാഴ്ച മികച്ച തുടക്കം. സെന്‍സെക്‌സ് 496.09 പോയന്റ് ഉയര്‍ന്ന് 59803 പോയന്റിലും നിഫ്റ്റി 144.80 പോയന്റ് ഉയര്‍ന്ന് 17816.50 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്

author-image
Vidya
New Update
സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം തുടങ്ങി

മുംബൈ: ഓഹരി വിപണിയില്‍ തിങ്കളാഴ്ച മികച്ച തുടക്കം. സെന്‍സെക്‌സ് 496.09 പോയന്റ് ഉയര്‍ന്ന് 59803 പോയന്റിലും നിഫ്റ്റി 144.80 പോയന്റ് ഉയര്‍ന്ന് 17816.50 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ബാങ്ക്, എനര്‍ജി, ഐ.ടി. തുടങ്ങിയ മേഖലയിലെ ഓഹരികള്‍ നേട്ടത്തിലാണ്.ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്റ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്.സി.എല്‍ ടെക്, മാരുതി, ടി.സി.എസ്, എച്ച്.ഡി.എഫ്.സി, സണ്‍ഫാര്‍മ, ഐ.ടി.സി. തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

stock market stock exchange