ഗോ ഫസ്റ്റിന് പിന്നാലെ സ്പൈസ്​ ജെറ്റും പ്രതിസന്ധിയിൽ; വായ്പയെടുക്കാൻ ശ്രമം

ഇന്ത്യൻ വിമാന കമ്പനിയായ സ്പൈസ് ജെറ്റിന് കടുത്ത സാമ്പത്തിക പ്രതിസന്ധി.

author-image
Lekshmi
New Update
ഗോ ഫസ്റ്റിന് പിന്നാലെ സ്പൈസ്​ ജെറ്റും പ്രതിസന്ധിയിൽ; വായ്പയെടുക്കാൻ ശ്രമം

ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനിയായ സ്പൈസ് ജെറ്റിന് കടുത്ത സാമ്പത്തിക പ്രതിസന്ധി.കുടിശിക അടക്കാത്തതിനെ തുടർന്ന് വിദേശ കമ്പനി ദേശീയ കമ്പനി നിയമട്രിബ്യൂണലിൽ സ്പൈസ് ജെറ്റിനെതിരെ പാപ്പർ ഹർജി ഫയൽ ചെയ്തു.

ഏപ്രിൽ 28നാണ് അയർലാൻഡ് ആസ്ഥാനമായ എയർകാസിൽ പാപ്പർ ഹർജി ഫയൽ ചെയ്തത്.പാപ്പർ നിയമസംഹിതയുടെ വകുപ്പ് ഒമ്പത് പ്രകാരം നടപടികൾ ആരംഭിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഹർജിയിൽ സ്പൈസ് ജെറ്റിന് നോട്ടീസയച്ച ദേശീയ കമ്പനി നിയമട്രിബ്യൂണൽ ഹർജി മെയ് 17ന് പരിഗണിക്കും.

എയർകാസിലുമായി ഒത്തുതീർപ്പ് ചർച്ചയിലാണെന്നാണ് സ്പൈസ് ജെറ്റിന്റെ വാദം.ഇത് ട്രിബ്യൂണൽ അംഗീകരിച്ചെന്നും അതിനാൽ പ്രതികൂല നടപടിക്ക് സാധ്യതയില്ലെന്നും സ്പൈസ് ജെറ്ററ് വാവാദിക്കുന്നു.

അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കഠിനമായ ശ്രമത്തിലാണ് സ്പൈസ് ജെറ്റാണെന്ന് സൂചന.

plea case spicejet