ന്യൂഡൽഹി: എയർ ഇന്ത്യ എക്സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം ആരംഭിച്ചു.ഒരു വെബ്സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‍കരിച്ചത്.
എയര്‍ഏഷ്യ ഇന്ത്യയെ, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മാര്‍ച്ച് 27 തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ് , റിസര്‍വ്വേഷന്‍ സംവിധാനം, സോഷ്യല്‍ മീഡിയ അക്കൗണ്ട്, കസ്റ്റമര്‍ സ്‌പ്പോര്‍ട്ട് എന്നിവ നിലവില്‍ വന്നത്.
എയർ എഷ്യ ഇന്ത്യയെയും എയർ ഇന്ത്യ എക്സ് പ്രസിനെയും മൂന്നു മാസം മുമ്പ് ഒരു സി.ഇ.ഒയുടെ കീഴിലാക്കുകയും ചെയ്തു.എയർ ഏഷ്യ ഇന്ത്യ രാജ്യത്തെ 19 നഗരങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്.അഞ്ച് മാസം മുമ്പാണ് എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ പൂര്‍ണമായും ഏറ്റെടുത്തത്.എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യയും മൂന്ന് മാസം മുന്‍പ് ഒരൊറ്റ സിഇഒയ്ക്ക് കീഴിലാക്കുകയും ചെയ്തിരുന്നു.