മുംബൈ: റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി. ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. മുംബൈ സൂചിക സെന്‍സെക്‌സ് 33.40 പോയിന്റ് നേട്ടത്തോടെ 74,119.39ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 19.50 പോയിന്റ് ഉയര്‍ന്ന് 22,493.55ല്‍ ക്ലോസ് ചെയ്തു. വിപണനത്തിനിടെ ഇവ യഥാക്രമം 74,245.17 പോയിന്റിലും 22,525.65 പോയിന്റിലും എത്തി റെക്കോര്‍ഡ് നേടി. ശിവരാത്രിയോടനുബന്ധിച്ച് ഇന്നലെ ഇന്ത്യന്‍ വിപണി അവധിയായിരുന്നു.
വിദേശ ഫണ്ടുകളുടെ ഒഴുക്കും വിദേശ ഓഹരി വിപണികളിലെ സ്ഥിരതയും മെറ്റല്‍, എഫ്എംസിജി ഓഹരികള്‍ക്കുണ്ടായ പ്രിയവുമാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്തായത്. ഇന്ത്യന്‍ വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 2766.75 കോടി രൂപയ്ക്കുള്ള ഓഹരികളാണ് വാങ്ങിയത്.