ഓഹരി സൂചികകളിൽ വൻ തകർച്ച; സെൻസെക്‌സ് 1000 പോയന്റിലേക്ക് താഴ്ന്നു

മുംബൈ: ഓഹരി സൂചികകളിൽ വൻ തകർച്ച. സെൻസെക്‌സിന് 1000ലേറെ പോയിന്റും, നിഫ്റ്റി 17,500 പോയിന്റിലേറെ താഴ്ന്ന നിലയിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി നാലുശതമാനം ഇടിവ് നേരിട്ടു. പേടിഎമ്മിന്റെ ഓഹരിയും തിങ്കളാഴ്ച 17ശതമാനത്തോളം ഇടിഞ്ഞു. ആഗോള വിപണികളിലെ ദുർബല സാഹചര്യമാണ് ഓഹരി സൂചികകളിലും രൂക്ഷമായി പ്രതിഫലിച്ചത്.

New Update
ഓഹരി സൂചികകളിൽ വൻ തകർച്ച; സെൻസെക്‌സ് 1000 പോയന്റിലേക്ക് താഴ്ന്നു

മുംബൈ: ഓഹരി സൂചികകളിൽ വൻ തകർച്ച. സെൻസെക്‌സിന് 1000ലേറെ പോയിന്റും, നിഫ്റ്റി 17,500 പോയിന്റിലേറെ താഴ്ന്ന നിലയിലുമാണ്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി നാലുശതമാനം ഇടിവ് നേരിട്ടു. പേടിഎമ്മിന്റെ ഓഹരിയും തിങ്കളാഴ്ച 17ശതമാനത്തോളം ഇടിഞ്ഞു.

ആഗോള വിപണികളിലെ ദുർബല സാഹചര്യമാണ് ഓഹരി സൂചികകളിലും രൂക്ഷമായി പ്രതിഫലിച്ചത്.

സൗദി ആരാംകോയുമായുള്ള 15 ബില്യൺ ഡോളറിന്റെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് പുനർമൂല്യനിർണയം നടത്താൻ തീരുമാനിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസിനെ പ്രതികൂലമായി ബാധിച്ചത്.

യൂറോപ്പിലും മറ്റുമുള്ള കോവിഡ് വ്യാപന ഭീതിയും ആഗോളതലത്തിൽ വിപണിയെ ബാധിച്ചിട്ടുണ്ട്.

ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണി വരുംദിവസങ്ങളിലും വിപണികളെ ബാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.

sensex