ഓഹരിസൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 19.69 പോയന്റ് നേരിയ നഷ്ടത്തില്‍ 51,309.39ലും നിഫ്റ്റി 2.80 പോയന്റ് താഴ്ന്ന് 15,106.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

author-image
Rajesh Kumar
New Update
ഓഹരിസൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 19.69 പോയന്റ് നേരിയ നഷ്ടത്തില്‍ 51,309.39ലും നിഫ്റ്റി 2.80 പോയന്റ് താഴ്ന്ന് 15,106.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1455 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1454 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല.

സിപ്ല, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

നിഫ്റ്റി ഓട്ടോ സൂചിക ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

sensex nifty