ഓഹരി വിപണിയില്‍ കനത്ത ഇടിവ്; തകര്‍ച്ച തുടര്‍ച്ചയായ ആറാം ദിവസം!

ഇന്ത്യന്‍ ഓഹരി വിപണി സൂചികകളില്‍ വ്യാഴാഴ്ച ഉണ്ടായത് കനത്ത ഇടിവ്. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് തകര്‍ച്ച.

author-image
Web Desk
New Update
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; തകര്‍ച്ച തുടര്‍ച്ചയായ ആറാം ദിവസം!

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സൂചികകളില്‍ വ്യാഴാഴ്ച ഉണ്ടായത് കനത്ത ഇടിവ്. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് തകര്‍ച്ച. യുഎസിലെ ട്രഷറി വരുമാനം വര്‍ധിക്കുന്നതും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതുമാണ് പ്രധാനമായും വില്പന സമ്മര്‍ദ്ദത്തിനു കാരണം. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിക്കുന്നതും ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചു.

ഏഷ്യന്‍-യൂറോപ്യന്‍ വിപണികളും വ്യാഴാഴ്ച ഇടിഞ്ഞു. നിഫ്റ്റി 50 സൂചിക 264.90 പോയിന്റുകള്‍ (1.39%) താഴ്ന്ന് 18,857.25 നിലവാരത്തിലെത്തി. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 797.84 പോയിന്റുകള്‍ (1.25%) ഇടിഞ്ഞ് 63,251.22 നിലവാരത്തില്‍ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകള്‍ എല്ലാം നഷ്ടം നേരിട്ടു.

share market sensex nifty